Asianet News MalayalamAsianet News Malayalam

വരുന്നൂ, ഹോണ്ട ഫോർസ 750

ഹൈ-ഡിസ്‌പ്ലേസ്‌മെന്റ് മാക്‌സി സ്‌കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 

2021 Honda Forza 750 revealed
Author
Mumbai, First Published Oct 20, 2020, 2:59 PM IST

ഹൈ-ഡിസ്‌പ്ലേസ്‌മെന്റ് മാക്‌സി സ്‌കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോർസ 750 എന്നു പേരുള്ള പുതിയ മോഡൽ നിലവിലെ നിർമ്മാതാക്കളുടെ മുൻനിര മോഡലായി ഇന്റഗ്രയ്ക്ക് പകരക്കരനായിട്ടാവും എത്തുക എന്നാണ് റിപ്പോർട്ടുകള്‍.

അടിസ്ഥാനപരമായി ഇന്റഗ്ര, X-ADV എന്നിവയുടെ നവീകരിച്ച മിശ്രിതമാണ് ഇത്. ഒരേ പവർട്രെയിൻ ഇവ രണ്ടും ഉപയോഗിച്ചിരുന്നു. പവർട്രെയിൻ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഡേറ്റുചെയ്‌തു. പവർ അൽപ്പം മെച്ചപ്പെടുത്തി. 

ഫോർസ 750 -യുടെ കരുത്ത് NC ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളിൽ നിന്നുള്ള അതേ 745 സിസി പാരലൽ-ട്വിൻ മോട്ടോറാണ്. 6750 rpm -ൽ 58 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാണ് ഈ എൻജിൻ. ഇത് മുൻഗാമിയേക്കാൾ 5 bhp കൂടുതലാണ്. 4750 rpm -ൽ ടോർക്ക് 68 Nm -ൽ നിന്ന് 69 Nm -ലേക്ക് ഉയരുന്നു. ആറ് സ്പീഡ് DCT ഗിയർബോക്സാണ് ട്രാൻസ്മിഷൻ. 

DCT ഗിയർബോക്സ് ഉണ്ടെങ്കിൽ ഗിയർ ഷിഫ്റ്റുകൾ ഓട്ടോമാറ്റിക്കായി നടക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ റൈഡർക്ക് നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്യാം. പ്രോ-ലിങ്ക് റിയർ സസ്‌പെൻഷനും 41 mm ഇൻവേർട്ടഡ് ഫോർക്കുമുള്ള ഒരു അലുമിനിയം സ്വിംഗ്ആം ഒരു സ്റ്റീൽ ട്യൂബ് ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്നു. 120 mm ട്രാവൽ രണ്ട് സസ്പെൻഷൻ യൂണിറ്റുകളും വാഗ്ദാനം ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios