Asianet News MalayalamAsianet News Malayalam

നിഞ്ച 250 ഇന്തോനേഷ്യയില്‍ എത്തിച്ച് കാവസാക്കി

ഈ മോഡലിനെ ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2021 Kawasaki Ninja 250 launched in Indonesia
Author
Indonesia, First Published Feb 18, 2021, 2:04 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2020 ഡിസംബറിലാണ് 2021 നിഞ്ച 250 നെ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ മോഡലിനെ ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാഷന്‍ റെഡ്, മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ കവസാക്കി നിഞ്ച 250യ്ക്ക് ഏകദേശം 3.32 ലക്ഷം രൂപയാണ് വില. 

248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. മുൻവശത്ത് 310 mm, പിന്നിൽ 220 mm  ഇടംപിടിച്ചിരിക്കുന്നത്. റൈഡറിന്റെ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കവസാക്കി നൽകുന്നുണ്ട്. ഇത് 12,500 rpm-ൽ 36.2 bhp പവറും 10,000 rpm-ൽ 23 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിലുള്ളത്.

2021 മോഡലിലെ സവിശേഷത പട്ടികയില്‍ ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഡിസൈന്‍, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവ ഉള്‍പ്പെടുന്നു. മോട്ടോര്‍ സൈക്കിളിലെ സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയര്‍ മോണോ ഷോക്കും ഉള്‍പ്പെടുന്നു.

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് 310 mm പെറ്റല്‍-ടൈപ്പ് ഡിസ്‌കും പിന്നില്‍ 220 mm പെറ്റല്‍-ടൈപ്പ് റോട്ടറും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി എബിഎസും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios