പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎം 250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ചു. പുതിയ മോട്ടോര്‍സൈക്കിളിന് മലേഷ്യയില്‍ MYR 21,500 ആണ് എക്‌സ്‌ഷോറൂം വില (ഏകദേശം 3.90 ലക്ഷം രൂപ) എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ് അഡ്വഞ്ചര്‍ പതിപ്പിന്‍റെ ഹൃദയം . ഈ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ ലഭിക്കുന്നു. 

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അതേ സവിശേഷതകളുമായിട്ടാണ് മലേഷ്യയിലും ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ല്യൂപി അപ്പെക്സ് സസ്പെൻഷനാണ് കെടിഎം 250 അഡ്വഞ്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ്  177 എംഎം ട്രാവൽ റേഞ്ചാണ് റിയർ ഷോക്ക് അബ്സോർബറിന് ഉള്ളത്, ഡബ്ല്യുപി അപെക്സ് അപ്പ് സൈഡ്- ഡൗൺ  43 എംഎം ഫ്രണ്ട് ഫോർക്ക് 170 എംഎം ട്രാവൽ വാഗ്ദാനം നൽകുന്നു.  കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകൾ, യാത്രാ-നിർദ്ദിഷ്ട ട്യൂബ്‌ലെസ്സ് ടയറുകൾ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ബ്രെംബോ നിർമ്മിച്ച കട്ടിംഗ് എഡ്ജ് ബൈബ്രെ ബ്രേക്കുകളിൽ, 4 പിസ്റ്റൺ റേഡിയൽ മൗണ്ട് ചെയ്ത കാലിപ്പറോഡുകൂടിയ, 320 എംഎം ഫ്രണ്ട് ബ്രേക്ക് ഡിസ്ക്കുണ്ട്. ഒപ്പം 230 എംഎം റിയർ ഡിസ്ക്കും ഉൾപ്പെടുത്തിയിരിക്കുന്നു. ബോഷിന്റെ അത്യാധുനിക എബി‌എസ് സിസ്റ്റത്തിന് ഒരു അധിക ഓഫ്-റോഡ് മോഡ് കൂടി ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അത് ഡാഷ്‌ബോർഡിലെ ഒരു ബട്ടൺ വഴി ഉപയോഗിക്കാൻ കഴിയും, ഇത് പിൻഭാഗത്തെ, കോണുകളിലേക്ക് എളുപ്പത്തിൽ തിരിക്കാൻ സഹായിക്കുന്നു.

14.5ലിറ്റർ സംഭരണശേഷിയുള്ള ഫ്യൂൽ ടാങ്ക് വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ കൂടി വളരെ ദൂരം സാഹസിക യാത്രകൾ നടത്താൻ റൈഡേഴ്സിനെ സഹായിക്കും. സാഹസികതയുടെ സൗന്ദര്യവും, പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിപിഎസ് ബ്രാക്കറ്റുകൾ, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്‌ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ തുടങ്ങിയ പവർപാർട്ടുകളുടെ വിശാലമായ ശ്രേണിയും കെടിഎം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. . 2,48,256 രൂപയാണ് 2020 നവംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‍ത ഈ മോഡലിന്‍റെ ദില്ലി എക് ഷോറൂം വില.