അടുത്തിടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിന്‍റെ  2021 ലെക്സസ് LS ഫെയ്‌സ്‌ലിഫ്റ്റ് എത്തിയത്. ഇപ്പോൾ‌ ആഡംബര സെഡാന് ഒരു പുതിയ മോഡലിസ്റ്റ ‘LF സ്പോർ‌ട്ട് പാർ‌ട്സ്' എക്സ്റ്റീരിയർ‌ കിറ്റ് അവതരിപ്പിച്ചതായി ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

റിയർ ബമ്പറിനായി ഒരു റിയർ സ്കേർട്ട് എക്സ്റ്റൻഷൻ, ഫ്രണ്ട് ബമ്പറിനായി ഒരു സ്‌പോയിലർ എക്സ്റ്റൻഷൻ, സൈഡ് സ്‌കേർട്ടുകൾ എന്നിവ കിറ്റിന്റെ ഭാഗമായി ലഭിക്കും. കൂടാതെ ഓരോ ഘടകത്തിനും മോഡലിസ്റ്റ സിഗ്നേച്ചർ ക്രോം സെക്ഷനുകളുണ്ട്. ബ്രിഡ്ജ്‌സ്റ്റോൺ പൊട്ടൻസ S001 L ടയറുകളിൽ 21 ഇഞ്ച് ഫോക്സ് അലുമിനിയം അലോയി വീലുകളുടെ രണ്ട് ചോയിസുകളും ലഭിക്കും.

മോഡലിസ്റ്റ വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറിൽ ഈ ഭാഗങ്ങൾ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു 3D മോഡൽ കാണാൻ കഴിയും. 2021 ലെക്സസ് LS ഇരട്ട-ടർബോ 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിനുമായി എത്തുന്നു. ഇത് 415 bhp പരമാവധി കരുത്തും, ഒപ്പം 600 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ലഭിക്കുന്നു. മോഡലിസ്റ്റ കിറ്റ് ഇപ്പോൾ ജാപ്പനീസ് വിപണിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.