ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ സ്പോർട്‍സ് സെഡാനായ ഗിബ്ലിയുടെ 2021 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ സ്പോർട്‍സ് സെഡാനായ ഗിബ്ലിയുടെ 2021 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. നേരിയ ഡിസൈന്‍ മാറ്റത്തിനൊപ്പം ഹൈബ്രിഡ് എന്‍ജിനിലും എത്തുന്നു എന്നതാണ് പുത്തന്‍ ഗിബ്ലിയിലെ പ്രധാന പ്രത്യകത. മസെരാറ്റി ഗിബ്ലി ഹൈബ്രിഡ് പതിപ്പിന് 1.15 കോടി രൂപ മുതല്‍ 1.42 കോടി രൂപ വരെയും ഉയര്‍ന്ന വകഭേദമായ ട്രോഫിയോയിക്ക് 1.93 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗ്രാന്‍ലൂസോ, ഗ്രാന്‍സ്‌പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലും മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലുമാണ് മസെരാറ്റി ഗിബ്ലി ഇന്ത്യയില്‍ എത്തുന്നത്. അകത്തും പുറത്തുമുള്ള പരിഷ്കാരങ്ങൾക്കു പുറമെ 48 വോൾട്ട് ഹൈബ്രിഡ് സംവിധാനമുള്ള നാലു സിലിണ്ടർ, രണ്ടു ലീറ്റർ എൻജിനോടെയുമാണ് ഗിബ്ലി 2021 എത്തുന്നത്. ഇതുവരെ മൂന്നു ലീറ്റർ വി സിക്സ്, വി എയ്റ്റ് പെട്രോൾ എൻജിനുകളോടെയായിരുന്നു കാറിന്റെ വരവ്.

2021 മസെരാട്ടി ഗിബ്ലി ഹൈബ്രിഡിന് 1.15 കോടി മുതൽ 1.42 കോടി രൂപ വരെയാണ് ഇന്ത്യയിലെ ഷോറൂം വില. ഗിബ്ലി വി സിക്സ് വില 1.51 മുതൽ 1.57 കോടി രൂപ വരെയാണ്; മുന്തിയ വകഭേദമായ ‘ഗിബ്ലി വി എയ്റ്റ് ട്രോഫിയൊ’യുടെ ഷോറൂം വില 1.93 കോടി രൂപയാണ്. ഡീസൽ എൻജിനെ അപേക്ഷിച്ച് ‘ഗിബ്ലി’യുടെ സങ്കര ഇന്ധന പതിപ്പിന് വേഗമേറുമെന്നാണു മസെരാട്ടിയുടെ നിലപാട്; വെറും 5.7 സെക്കൻഡിലാണു കാർ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. മണിക്കൂറിൽ 255 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. ഇടിവെട്ടുന്ന പോലുള്ള ആ ശബ്ദത്തിൽ നിലനിർത്താൻ ലക്ഷ്യമിടുന്ന സവിശേഷ രൂപകൽപ്പനയുള്ള റെസൊണേറ്ററുകൾ ഉൾക്കൊള്ളുംവിധത്തിൽ കാറിന്റെ എക്സോസ്റ്റ് പരിഷ്കരിച്ചിട്ടുണ്ട്. 

10.1 ഇഞ്ച് വലിപ്പമുള്ള ഫ്രെയിം ലെസ് ഹൈ റെസലൂഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ പ്രധാനമാറ്റം. ഏഴ് ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വാഹനത്തിന്റെ സുരക്ഷയും മറ്റ് സ്റ്റാറ്റസുകളും ലഭ്യമാക്കുന്ന കണക്ടഡ് സാങ്കേതികവിദ്യയും മസെരാറ്റി ഗിബ്ലിയുടെ അകത്തളത്തെ സമ്പന്നമാക്കുന്നു. സ്മാര്‍ട്ട് വാച്ച്, ഫോണ്‍ എന്നിവയ്ക്ക് പുറമെ, അലക്‌സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയിലൂടെ ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കും. 

പുത്തൻ ‘ഗിബ്ലി’യുടെ മുൻ ഗ്രില്ലിൽ പതിവുപോലെ മസെരാട്ടി ട്രൈഡന്റ്(ത്രിശൂലം) ഇടംപിടിക്കുന്നുണ്ട്; ഒപ്പം ഹെല്ലൈറ്റും ടെയിൽ ലാംപുമെല്ലാം എൽ ഇ ഡിയായി. ഹെഡ്ലൈറ്റിന്റെ ഫുൾ ബീമിൽ 15 എൽ ഇ ഡികളാണു പ്രകാശം ചൊരിയുക; പരമ്പരാഗത ഹെഡ്ലൈറ്റിനെ അപേക്ഷിച്ച് 200% അധിക വെളിച്ചം പ്രദാനം ചെയ്യാൻ ഈ സംവിധാനത്തിനാവുമെന്നാണു മസെരാട്ടിയുടെ അവകാശവാദം.