ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ്സിന്റെ ഏറ്റവും പുതിയ ഏഴാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ്സിന്റെ ഏറ്റവും പുതിയ ഏഴാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 2021 മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്സിന്റെ ഡീസൽ പതിപ്പിന് 2.17 കോടിയും പെട്രോൾ പതിപ്പിന് 2.19 കോടിയുമാണ് എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പ്രീമിയം പതിപ്പായ എഎംജി ലൈൻ ട്രിം അടിസ്ഥാനമായ ലോഞ്ച് എഡിഷനിൽ മാത്രമാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ മോഡേൺ ലുക്കില്‍ ആണ് 2021 മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് എത്തുന്നത്. പുതിയ ക്രോം ഗ്രിൽ, ‘ഡിജിറ്റൽ ലൈറ്റ്’ എൽഇഡി ഹെഡ്‍ലൈറ്റുകൾ, പരിഷ്കരിച്ച ബമ്പറുകൾ, പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ പ്രത്യേകതകൾ.

അകത്തളത്തില്‍ പുതിയ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും ലഭിക്കും. മച്ചിയാറ്റോ ബീജ് അല്ലെങ്കിൽ സിയന്ന ബ്രൗൺ നാപ്പ ലെതർ അപ്ഹോൾസ്റ്ററിയാണ് ഇന്റീരിയറിൽ.ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിന്റ് എന്നിവ സപ്പോർട്ട് ചെയ്യുന്ന മെഴ്‌സിഡസ് MBUX സിസ്റ്റം, 64 കളർ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ബർമസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, മസാജിംഗ് സീറ്റുകൾ എന്നിവയാണ് അകത്തളത്തിലെ മറ്റു ഫീച്ചറുകൾ. സ്‌പോർട്ടി അലോയ് വീലും 2021 മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്സിൽ ഉൾപെടുത്തിയിട്ടുണ്ട്. 

3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ പെട്രോൾ, ഇക്യു ബൂസ്റ്റ് 48-വോൾട്ട് മിൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 3.0 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഇരു എൻജിനുകളും ബന്ധിപ്പിച്ചിരിക്കുന്നത്.

ഫീനിക്സ് ബ്ലാക്ക്, ഡിസൈനോ ഡയമണ്ട് വൈറ്റ്, ആന്ത്രാസൈറ്റ് ബ്ലൂ, റുബലൈറ്റ് റെഡ്, എമറാൾഡ് ഗ്രീൻ എന്നിങ്ങനെ 5 നിറങ്ങളിലാണ് 2021 മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് വാങ്ങാൻ സാധിക്കുക. ആദ്യ ബാച്ചിൽ ഇന്ത്യയ്ക്കായി നീക്കിവച്ച 150 യൂണിറ്റുകളിൽ പകുതിയും വിറ്റഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഈ മോഡല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona