Asianet News MalayalamAsianet News Malayalam

എത്തി 2021 എംജി ZS ഇവി ഇലക്ട്രിക്ക് എസ്‌യുവി

ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി

2021 MG ZS EV Launched
Author
Mumbai, First Published Feb 10, 2021, 3:57 PM IST

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്.  ഇപ്പോഴിതാ  ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ മുഖ്യ ആകർഷണം . ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട് എന്നും എംജി മോട്ടോർ അവകാശപ്പെടുന്നു.എന്നാൽ, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ZS ഇവിയുടെ റേഞ്ച് 340 കിലോമീറ്റർ ആയിരുന്നു. “മിക്ക സാഹചര്യങ്ങളിലും” ഒരു ചാർജിൽ 300-400 കിലോമീറ്റർ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തൻ ബാറ്ററി പാക്ക് നൽകുന്നത്.

2021 എംജി ZS ഇവിയുടെ വിലയും കൂടിയിട്ടുണ്ട്. എക്‌സൈറ്റ് പതിപ്പിന് 11,000 രൂപ കൂടി 20.99 ലക്ഷവും, എക്‌സ്‌ക്‌ളൂസീവ് പതിപ്പിന് 60,000 രൂപ കൂടി 24.18 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. 177 എംഎം ആയിരുന്ന ഗ്രൗണ്ട് ക്ലിയറൻസ് പുത്തൻ മോഡലിൽ 16 എംഎം വർദ്ധിപ്പിച്ച് ഇപ്പോൾ 205 എംഎം ആണ്. ആറ് എയർബാഗുകൾ, എബി‌എസ്, ഇ‌എസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ. എംജി ZS ഇവിയ്ക്ക് പൂജ്യത്തിൽ നിന്ന്‌ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 8.5 സെക്കന്റ് മതി.

ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.

അടുത്തിടെ ഇസെഡ് എസ് പ്രതിമാസ വാടക നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിരുന്നു. സൂംകാറുമായും ഒറിക്സുമായും സഹകരിച്ചാണ് എം ജി ഈ സബ്സ്ക്രൈബ് പദ്ധതി അവതരിപ്പിച്ചത്. മുംബൈയിൽ പ്രതിമാസം 49,999 രൂപയാണു ഈ കാറിന്‍റെ വാടക. എം ജി സബ്സ്ക്രൈബിന്റെ കീഴിലുള്ള ഈ സേവനത്തിന് പ്രാരംഭകാല ആനുകൂല്യമെന്ന നിലയിലാണ് ഈ നിരക്കെന്നും കമ്പനി വ്യക്തമാക്കുന്നു; അതുകൊണ്ടുതന്നെ, വൈകാതെ സെഡ് എസിന്റെ മാസവാടക നിരക്കുകൾ ഉയരുമെന്നാണു സൂചന. 

മൂന്നു വർഷ കാലാവധിയുള്ള സബ്സ്ക്രൈബ് പദ്ധതി പ്രകാരമാണ് സെഡ് എസ് 49,999 രൂപ പ്രതിമാസ വാടകയ്ക്ക് മുംബൈയിൽ ലഭിക്കുകയെന്നും എം ജി വ്യക്തമാക്കുന്നു. ഇതിനു പുറമെ 12, 24, 18, 30 മാസത്തവണകൾ വീതം അടച്ചും സെഡ് എസ് സ്വന്തമാക്കാൻ അവസരമുണ്ട്. ആദ്യ ഘട്ടത്തിൽ മുംബൈയ്ക്കു പുറമെ പുണെ, ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ), ബെംഗളൂരു എന്നിവിടങ്ങളിലും സബ്സ്ക്രൈബ് പദ്ധതി ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios