Asianet News MalayalamAsianet News Malayalam

പുത്തന്‍ മോട്ടോർ സൈക്കിളുകളുമായി മോട്ടോ ഗുസി

ഇറ്റാലിയൻ ഇരുചക്രവാഹന ബ്രാന്‍ഡായ മോട്ടോ ഗുസി പുതിയ 2021 മോഡൽ V9 റോമർ, V9 ബോബർ മോട്ടോർസൈക്കിളുകളെ വിപണിയിൽ അവതരിപ്പിച്ചു

2021 Moto Guzzi V9 Roamer and V9 Bobber unveiled
Author
Mumbai, First Published Jan 18, 2021, 10:31 PM IST

ഇറ്റാലിയൻ ഇരുചക്രവാഹന ബ്രാന്‍ഡായ മോട്ടോ ഗുസി പുതിയ 2021 മോഡൽ V9 റോമർ, V9 ബോബർ മോട്ടോർസൈക്കിളുകളെ വിപണിയിൽ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കസ്റ്റം-ലൈക്ക് രൂപത്തിന് പ്രശസ്തമാണ് മോട്ടോ ഗുസി V9 മോഡലുകൾ. രണ്ട് മോട്ടോർസൈക്കിളുകളും ഇത്തവണ മികച്ച അപ്‌ഡേറ്റുകളും 90 ഡിഗ്രി വി-ട്വിൻ എഞ്ചിനും ചാസിയിലേക്കുള്ള പുനരവലോകനങ്ങളുമായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ 850 സിസി, 90 ഡിഗ്രി, വി-ട്വിൻ എഞ്ചിനാണ് രണ്ട് മോട്ടോർസൈക്കിളുകളുടെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 65 bhp കരുത്തിൽ 73 Nm ടോർക്കും ഉത്പാദിപ്പിക്കും. മോട്ടോർസൈക്കിളുകൾക്ക് എബി‌എസും സ്വിച്ച് ചെയ്യാവുന്ന എം‌ജി‌സി‌ടി ട്രാക്ഷൻ കൺട്രോളറും മോട്ടോ ഗുസി സ്റ്റാൻ‌ഡേർഡായി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 

V9 റോമറിൽ സിഗ്നേച്ചർ ഘടകങ്ങളായ ടിയർ‌ട്രോപ്പ് ആകൃതിയിലുള്ള ടാങ്കും റിബഡ് സീറ്റും വൈഡിയുള്ള റിയർ ഫെൻഡറുമെല്ലാം തുടരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ മോട്ടോ ഗുസി V9 ബോബർ മിനിമലിസ്റ്റ് ലുക്കും പുതിയൊരു സീറ്റ് ഡിസൈനും കൊണ്ടാണ് വരുന്നത്. പുതിയ അലുമിനിയം സൈഡ് പാനലുകളും മഡ് ഗാർഡുകളും ആണ് ബൈക്കിൽ ഉള്ളത്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫുൾ എൽഇഡി ലൈറ്റ് സെറ്റപ്പും നൽകിയിരിക്കുന്നു.

അതേസമയം വാഹനത്തിന്‍റെ വിലയും മറ്റും സംബന്ധിച്ചുള്ള വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പിയാജിയോയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് മോട്ടോ ഗുസി. 

Follow Us:
Download App:
  • android
  • ios