Asianet News MalayalamAsianet News Malayalam

വരുന്നൂ, ഇന്നോവയുടെ കുടുബത്തില്‍ നിന്നൊരു പിക്കപ്പും!

പുതിയ 2021 മോഡൽ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട

2021 Toyota Hilux AT35 Unveiled
Author
Mumbai, First Published Feb 9, 2021, 9:53 AM IST

പുതിയ 2021 മോഡൽ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.  യൂറോപ്യൻ വിപണിയിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ടൊയോട്ട AT35 മോഡൽ ഇൻ‌വിൻസിബിൾ X വേരിയന്റിൽ ലഭ്യമായ 2.8 ലിറ്റർ ഡബിൾ ക്യാബ് മോഡലാണ്. ഓഫ്-റോഡ് മികവ് വർധിപ്പിക്കുന്നതിന് ഹിലക്‌സ് നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 

2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2021 മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 198 bhp പവറിൽ 500 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഓഫ്-റോഡ് സംവിധാനവും ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടു വീൽ ഡ്രൈവ് ഹൈ മോഡുകളും 2021 ടൊയോട്ട AT35 ഹിലക്‌സിൽ ഉണ്ട്. 

വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 65 മില്ലീമീറ്റർ കൂട്ടി. അപ്റോച്ച്, ഡിപ്പാർച്ചർ കോണുകളും യഥാക്രമം 9 ഡിഗ്രിയും 3 ഡിഗ്രിയും ആക്കി. പിക്കപ്പിന്റെ ഓഫ്-റോഡ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനായി പുതിയ 17 ഇഞ്ച് ചക്രങ്ങളും ബീഫിയർ 35 ഇഞ്ച് ബിഎഫ് ഗുഡ്‌റിച്ച് KO2 ഓൾ-ടെറൈൻ ടയറുകളും നൽകിയിരിക്കുന്നു. 2021 ടൊയോട്ട AT35 ഹിലക്‌സ് പിക്കപ്പിൽ ബിൽസ്റ്റൈൻ സസ്പെൻഷനും മുൻവശത്ത് കസ്റ്റം സ്പ്രിംഗുകളും ഡാംപറുകളും, പുതുക്കിയ ആന്റി-റോൾ ബാർ, വിപുലീകരിച്ച പരിഷ്ക്കരിച്ച റിയർ ഡാംപറുകൾ ലഭ്യമാണ്. 

ടൊയോട്ട ഹിലക്‌സിനെ ഇന്ത്യൻ വിപണിയിലേക്കും ഉടന്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios