Asianet News MalayalamAsianet News Malayalam

2021 ട്രയംഫ് ബോണവില്‍ ബോബര്‍ ഇന്ത്യയിൽ

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ്  2021 മോഡല്‍ ബോണവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

2021 Triumph Bonneville Bobber launched in India
Author
Mumbai, First Published May 29, 2021, 4:26 PM IST

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ്  2021 മോഡല്‍ ബോണവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.75 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ട്രയംഫ് ബോണവില്‍ ബോബര്‍ പുതുതായി മാറ്റ് സ്‌റ്റോം ഗ്രേ മാറ്റ് അയേണ്‍സ്‌റ്റോണ്‍, കോര്‍ഡോവന്‍ റെഡ്, ജെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ഉയര്‍ന്ന ഹാന്‍ഡിബാര്‍ സംവിധാനം, ലഗേജ് ആന്‍ഡ് സീറ്റിംഗ് ഓപ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി ആക്‌സസറികള്‍ ലഭിക്കുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. പുതുതായി 12 ലിറ്റര്‍ ടാങ്ക് നല്‍കിയതോടെ, പൂര്‍ണമായും ഇന്ധനം നിറച്ചാല്‍ 33 ശതമാനം അധികം സഞ്ചരിക്കാന്‍ കഴിയും. മുന്നില്‍ ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിച്ചു.

കുറച്ചുമാത്രം ഫെന്‍ഡറുകള്‍, റബ്ബര്‍ ഗെയ്റ്ററുകള്‍, വീതിയേറിയ പരന്ന ഹാന്‍ഡില്‍ബാറുകള്‍, ഡ്രം ബ്രേക്കില്‍നിന്ന് പ്രചോദിതമായ റിയര്‍ ഹബ്ബ്, ഒരു വശത്തായി ഇഗ്നിഷന്‍ ബാരല്‍, കറുത്ത പെയിന്റ് ലഭിച്ച ബാര്‍ എന്‍ഡ് മിററുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ ബോബറിന്റെ സവിശേഷതകളാണ്. സീറ്റ് കൂടാതെ റൈഡര്‍മാര്‍ക്ക് ഫൂട്ട്‌പെഗിന്റെ സ്ഥാനവും ക്രമീകരിക്കാം.

1,200 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എൻജിൻ 6,100 ആര്‍പിഎമ്മില്‍ പരമാവധി  77 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 106 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. റൈഡ് ബൈ വയര്‍ ത്രോട്ടില്‍ കൂടാതെ റോഡ്, റെയ്ന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ത്രോട്ടില്‍ റെസ്‌പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് ഈ മോഡുകള്‍ എന്നാണ് റിപ്പോർട്ട്. മുന്നില്‍ 47 എംഎം ഫോര്‍ക്കുകള്‍ സഹിതം 16 ഇഞ്ച് വ്യാസമുള്ള ചക്രം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios