ഗോള്‍ഫ് ജിടിഐ ക്ലബ്‌സ്പോർട്ട് പതിപ്പ് പുറത്തിറക്കി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗൺ . പുതിയ ഗോൾഫ് GTI ക്ലബ്സ്‌പോർട്ട് സാധാരണ GTI മോഡലിനേക്കാൾ അല്പം കൂടുതൽ പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ളതാണ്. പവർപ്ലാന്റ് ഇപ്പോൾ 296 bhp പരമാവധി കരുത്തും 400 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

2021 ഗോൾഫ് GTI ക്ലബ്സ്‌പോർട്ടിന് പുതിയ സസ്‌പെൻഷൻ സംവിധാനവും ലഭിക്കുന്നു. മുൻ വീലുകൾക്ക് ഇപ്പോൾ കൂടുതൽ പോസിറ്റീവ് കാംബർ ഉണ്ട്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 15 mm താഴ്ന്നാണ് വാഹനം വരുന്നത്. വലിയ ബ്രേക്കുകളും പെയിന്റ് കാലിപ്പറുകളും വാഹനത്തിന് ലഭിക്കുന്നു. മെച്ചപ്പെട്ട ഡ്രൈവിംഗ് പെർഫോമെൻസിനായി ഒരു ഇലക്ട്രോമെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഓഫറുമുണ്ട്. വെറും 6.0 സെക്കൻഡിനുള്ളിൽ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 250 കിലോമീറ്ററാണ് പരമാവധി വേഗത എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഡ്രൈവിംഗ് മോഡ് സസ്പെൻഷൻ ലൂസാക്കുന്നു, ഇത് ബമ്പുകൾ ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. 2021 VW ഗോൾഫ് GTI ക്ലബ്‌സ്പോർട്ടിന് 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയി വീലുകൾ ഉപയോഗിക്കാം, കൂടാതെ വിവിധ വീൽ ഡിസൈനുകളും ലഭ്യമാണ്. പുതിയ ഗോൾഫ് GTI ക്ലബ്‌സ്‌പോർട്ടിന് പുതിയ ‘നർബർഗിംഗ്’ ഡ്രൈവിംഗ് മോഡും ഉണ്ട്. 

വാഹനത്തിന്റെ എയറോഡൈനാമിക്സും മികച്ചരീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്, പുനർരൂപകൽപ്പന ചെയ്ത എയർ ഇന്റേക്കുകൾ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, പുതിയ റിയർ സ്‌പോയ്‌ലർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ വാഹനത്തിന് ഏകദേശം 40,000 പൗണ്ട്, ഏകദേശം 38 ലക്ഷം രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ യൂറോപ്യൻ വിപണിയിൽ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കും.