നിയോ-റെട്രോ ഡിസൈനാണ് ബൈക്കിനെ വേറിട്ടതാക്കുന്നത്

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ ഇന്ത്യയിലെ ജനപ്രിയ ശ്രേണിയാണ് FZ . ഇപ്പോഴിതാ പുതിയൊരു ബൈക്കിനെ കൂടി ഈ ശ്രേണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. FZ X ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,16,800 രൂപ മുതലാണ് പുതിയ FZ Xന്‍റെ ദില്ലി എക്‌സ് ഷോറൂം വില. 1,16,800 രൂപയാണ് യമഹ FZ-Xന്റെ എക്‌സ്-ഷോറൂം വില. അതെ സമയം Y-കണക്ട് ആപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുള്ള പ്രീമിയം പതിപ്പിന് 3000 രൂപ കൂടുതലായാണ്. മാറ്റ് കോപ്പര്‍, മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആദ്യത്തെ 200 FZ-X ഉപഭോക്താക്കൾക്ക് യമഹ ഒറിജിനൽ കാസിയോ ജി-ഷോക്ക് വാച്ച് സൗജന്യമാണ്. 

യമഹയുടെ വൈ കണക്റ്റ് ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി മോട്ടോര്‍സൈക്കിളിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. യമഹ ആഗോളവിപണിയിൽ വിൽക്കുന്ന എക്‌സ്എസ്ആർ155 ബൈക്കിന്റെ സ്വാധീനം FZ-Xന്‍റെ രൂപകല്‍പ്പനയിൽ പ്രകടമാണ്. നിയോ-റെട്രോ ഡിസൈനാണ് ബൈക്കിനെ വേറിട്ടതാക്കുന്നത്. 

വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, മഴതുള്ളുയെപോലെ തോന്നിപ്പിക്കുന്ന പെട്രോൾ ടാങ്ക്, സഹയാത്രികന്റെ ഭാഗം അല്പം പൊങ്ങി നിൽക്കുന്ന സീറ്റുകൾ, ഇന്റഗ്രേറ്റഡ് ഗ്രാബ് റെയിൽ, ഫോർക്കുകൾക്ക് ഗെയ്റ്ററുകൾ എന്നിവ പ്രത്യേകതകളാണ്. അലുമിനിയം ഫിനിഷ്‍ഡ് ബ്രാക്കറ്റുകള്‍, ഉയരമേറിയ ഹാന്‍ഡില്‍ബാര്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവയും നല്‍കി. 

നിലവിലെ എഫ്‌സെഡ് സീരീസ് ബൈക്കുകള്‍ക്ക് സമാനമായ ഹാര്‍ഡ്‌വെയര്‍ ലഭിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

എഫ്‌സെഡ് എഫ്‌ഐ സീരീസ് ബൈക്കുകള്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് യമഹ FZ-Xനും ഹൃദയം. ഈ 149 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7,250 ആര്‍പിഎമ്മില്‍ 12.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.6 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona