Asianet News MalayalamAsianet News Malayalam

യമഹ റേ സെഡ്‍ആര്‍ ഹൈബ്രിഡ് പതിപ്പുമായി യമഹ

അടുത്തിടെ വിപണിയിലെത്തിയ ഫാസിനോ 125 ഹൈബ്രിഡിന്‍റെ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 125 സിസി എയർ-കൂൾഡ് ആൻഡ് ഫ്യൂവൽ ഇഞ്ചെക്റ്റ് (എഫ്ഐ), ബ്ലൂ കോർ എഞ്ചിൻ തന്നെയാണ് RayZR 125 Fi ഹൈബ്രിഡിന്‍റെയും ഹൃദയം.

2021 Yamaha RayZR 125 Fi Hybrid And Street Rally 125 Fi Hybrid launched
Author
Mumbai, First Published Sep 9, 2021, 2:15 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ റേ സെഡ്‍ആര്‍ മോഡലിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒപ്പം RayZR 125 Fi പതിപ്പും കൂടാതെ സ്ട്രീറ്റ് റാലി എഡിഷന്‍റെ ഹൈബ്രിഡ് പതിപ്പും യമഹ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ വിപണിയിലെത്തിയ ഫാസിനോ 125 ഹൈബ്രിഡിന്‍റെ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 125 സിസി എയർ-കൂൾഡ് ആൻഡ് ഫ്യൂവൽ ഇഞ്ചെക്റ്റ് (എഫ്ഐ), ബ്ലൂ കോർ എഞ്ചിൻ തന്നെയാണ് RayZR 125 Fi ഹൈബ്രിഡിന്‍റെയും ഹൃദയം. യഥാർത്ഥത്തിൽ ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനമാണിത്. ഇപ്പോൾ പുതുതായി സ്‍മാര്‍ട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) സംവിധാനവും കൂട്ടിച്ചേർത്തിട്ടുണ്ട്.  6,500 ആർപിഎമ്മിൽ 8.2 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കുമാണ് ഈ എൻജിൻ സൃഷ്‍ടിക്കുന്നത്. പഴയ മോഡലിന് 9.7 എൻഎം ആയിരുന്നു. 

പുതിയ എസ്എംജി സംവിധാനവും വഴി കൂടുതൽ സ്മൂത്ത് ആയ സൈലന്റ് സ്റ്റാർട്ട് വാഹനത്തിന് ലഭിക്കും. മാത്രമല്ല നിശ്ചലാവസ്ഥയിൽ നിന്നും സ്കൂട്ടർ മുന്നോട്ടെടുക്കുമ്പോഴും കയറ്റം കയറുമ്പോഴും ഒരു ഇലക്ട്രിക്ക് മോട്ടോറിന് സമാനമായി ഒരല്പം പവർ ഈ സംവിധാനം എഞ്ചിന് നൽകും. നിശ്ചിത ആർപിഎമ്മിൽ കൂടുതൽ ആക്സിലേഷൻ കടന്നാലോ, റൈഡർ ആക്സിലേഷൻ കുറച്ചാലും ഈ പവർ തനിയെ ഓഫ് ആകുകയും ചെയ്യും എന്നാണ് കമ്പിന പറയുന്നത്. 

RayZR 125 Fi ഹൈബ്രിഡ് ഡ്രം പതിപ്പിന് 76,830രൂപ, RayZR 125 Fi ഹൈബ്രിഡ് ഡിസ്‍കിന് Rs 79,830 രൂപ, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് പതിപ്പിന് 83,830 രൂപ എന്നിങ്ങനെയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios