ഇപ്പോള്‍ വാഹനത്തിന് പുതിയ നിറങ്ങൾ ചേർക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ന്ത്യൻ വിപണിയിൽ 125 സിസി സെഗ്മെന്‍റില്‍ ഹോണ്ട ഷൈൻ പോലുള്ളവയ്ക്ക് എതിരാളിയാണ് ഹീറോ മോട്ടോകോർപ്പിന്‍റെ സൂപ്പർ സ്‌പ്ലെൻഡര്‍. ഇപ്പോള്‍ വാഹനത്തിന് പുതിയ നിറങ്ങൾ ചേർക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ 2022 പതിപ്പ് അഞ്ച് നിറങ്ങളിൽ ലിസ്റ്റ് ചെയ്‍തിട്ടുണ്ട്. ഗ്ലേസ് ബ്ലാക്ക്, ഡസ്‌കി ബ്ലാക്ക്, നെക്‌സസ് ബ്ലൂ, ഹെവി ഗ്രേ, സിബി റെഡ് എന്നിവയാണവ. എല്ലാ പെയിന്റ് ഓപ്ഷനുകളും ഒരേ ഗ്രാഫിക്സും ഫ്രണ്ട് ഫെൻഡറിനായി പൊരുത്തപ്പെടുന്ന നിറങ്ങളും അവതരിപ്പിക്കുന്നു. 7,500rpm-ൽ 10.73bhp-ഉം 6,000rpm-ൽ 10.6Nm-ഉം നൽകുന്ന BS6-കംപ്ലയിന്റ് 124.7cc, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ബിഎസ് 4 പതിപ്പിൽ നാല് സ്പീഡ് ഗിയർബോക്സ് ആിരുന്നു ട്രാന്‍സ്‍മിഷന്‍ എങ്കില്‍ അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായാണ് ബിഎസ് 6 മോഡൽ വരുന്നത്.

സൂപ്പർ സ്‌പ്ലെൻഡർ ബിഎസ് 6-ന് 2020-ൽ ചേസിസിൽ മാറ്റങ്ങൾ വരുത്തി. പുതിയ മോഡലും അതേ അടിസ്ഥനങ്ങൾ നിലനിർത്തുന്നു. മോട്ടോർസൈക്കിളിൽ ഡയമണ്ട് ഫ്രെയിം ഉപയോഗിക്കുന്നു, അത് മെച്ചപ്പെട്ട റൈഡിംഗ് അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫീച്ചർ ലിസ്റ്റിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജർ, ഐഡില്‍ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.

രണ്ട് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ഡ്രം ബ്രേക്ക് വേരിയന്റ് 74,700 രൂപയും ഡിസ്‍ക് പതിപ്പിന് 78,600 രൂപയും ആണ് വില. ഇരു വിലകളും ദില്ലി എക്സ്-ഷോറൂം വിലകള്‍ ആണ്. 

ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിള്‍, സ്‍കൂട്ടര്‍ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ( Hero MotoCorp) 2021-നെ സ്നേഹപൂർവ്വം ഓർക്കാൻ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വർഷം ഇന്ത്യൻ, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോർപ്പിന് ഈ കലണ്ടർ വർഷത്തിലെ എക്കാലത്തെയും ഉയർന്ന യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യ, ആഫ്രിക്ക, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലും കരീബിയൻ മേഖലയിലും കഴിഞ്ഞ വർഷം ഹീറോ മോട്ടോകോർപ്പ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിപണികളിൽ 71% വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. 2.89 ലക്ഷം എന്ന കണക്ക് ശ്രദ്ധേയമാണെങ്കിലും, 2020-ൽ കമ്പനി വിദേശ വിപണികളിൽ 1.69 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന വസ്‍തുതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടിയാണ് കമ്പനിയുടെ വമ്പന്‍ പ്രകടനം ശ്രദ്ധേയമാകുന്നത്. 

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

നിലവിലുള്ള കോവിഡ് -19 പാൻഡെമിക് കാരണം ആഗോള ലോജിസ്റ്റിക്‌സിലെയും വിതരണ ശൃംഖലയിലെയും പരിമിതികൾ കണക്കിലെടുക്കുമ്പോല്‍ 2021 കലണ്ടർ വർഷത്തിലെ ആഗോള വിപണികളിലെ വില്‍പ്പന അളവ് കമ്പനിയുടെ പദ്ധതികൾക്ക് അനുസൃതമാണെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് ഗ്ലോബൽ ബിസിനസ് മേധാവി സഞ്ജയ് ഭാൻ പറഞ്ഞു. 2025-ഓടെ തങ്ങളുടെ ആഗോള ബിസിനസിൽ നിന്ന് കമ്പനിയുടെ മൊത്തം വോള്യത്തിന്റെ 15 ശതമാനം നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹീറോ മോട്ടോകോർപ്പ് നിലവിൽ 42 രാജ്യങ്ങളിൽ സാനിധ്യം അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആഗോള വിപണികൾ ക്രമേണ തുറക്കുന്നതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. വ്യക്തമായും ഇന്ത്യയിലും ഒരു പ്രബലരായ കമ്പനി ആണെങ്കിലും, താരതമ്യേന പുതിയ കമ്പനികള്‍ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കമ്പനി ഇപ്പോൾ ഇവിടെ ബാറ്ററി പവറിലേക്ക് നോക്കുകയാണ്. ഇതിന്റെ ആദ്യ ഇലക്ട്രിക് ഉൽപ്പന്നം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള പ്ലാന്റിൽ ഇത് നിർമ്മിക്കും.

എന്നാൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കൊപ്പം, മുന്നോട്ടുള്ള പാതയിൽ വ്യവസായത്തിന് വലിയ വെല്ലുവിളികൾ ഉണ്ടായേക്കാം. 2021 ഡിസംബറിൽ, ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 394,773 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. നവംബറിൽ ഇത് 349,393 യൂണിറ്റുകള്‍ ആയിരുന്നു എന്നാണ് കണക്കുകള്‍. ഡിസംബറിലെ മൊത്തം വിൽപ്പനയിൽ 3,74,485 എണ്ണം ഇന്ത്യയിൽ വിറ്റപ്പോൾ ബാക്കി 20,288 ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്‍തതാണ്.