Asianet News MalayalamAsianet News Malayalam

2022 Kia Seltos : പുത്തന്‍ കിയ സെൽറ്റോസ് ഇന്ത്യയിൽ; വില 10.19 ലക്ഷം മുതൽ

പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത് എന്ന് ഫിനാന്ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 Kia Seltos launched in India: Priced from Rs 10.19 lakh
Author
Mumbai, First Published Apr 9, 2022, 9:24 PM IST

ക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ (Kia India) പുതുക്കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു. പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍

എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകൾ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകൾ അടക്കം നിരവധി അപ്‌ഡേറ്റുകൾ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 2022 കിയ സെൽറ്റോസിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ ചുവടെയുള്ള പട്ടികയിൽ. 

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

2022 കിയ സെൽറ്റോസ്: വേരിയന്റ് തിരിച്ചുള്ള വിലകൾ

1.5 ലിറ്റർ പെട്രോൾ വേരിയന്റുകൾ:

  • വേരിയന്റ് പേര്    വില (എക്സ്-ഷോറൂം)
  • HTE 6MT    10.19 ലക്ഷം
  • HTK 6MT    11.25 ലക്ഷം
  • HTK+ 6MT    12.35 ലക്ഷം
  • HTK+ 6iMT    12.75 ലക്ഷം
  • HTX 6MT    14.15 ലക്ഷം
  • HTX IVT    15.15 ലക്ഷം

Kia Sales : ഫെബ്രുവരിയിൽ 18,121 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ

1.4-ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകൾ:

  • വേരിയന്റ് പേര്    വില (എക്സ്-ഷോറൂം)
  • GTX(O) 6MT    15.85 ലക്ഷം
  • GTX+ 6MT    16.95 ലക്ഷം
  • GTX+ 7DCT    17.85 ലക്ഷം
  • എക്സ് ലൈൻ 7DCT    18.15 ലക്ഷം

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

1.5 ലിറ്റർ ഡീസൽ വേരിയന്റുകൾ:

  • വേരിയന്റ് പേര്    വില (എക്സ്-ഷോറൂം)
  • HTE 6MT    11.09 ലക്ഷം
  • HTK 6MT    12.39 ലക്ഷം
  • HTK+ 6MT    13.49 ലക്ഷം
  • HTK+ 6iMT    13.99 ലക്ഷം
  • HTX 6MT    15.29 ലക്ഷം
  • HTX 6AT    16.29 ലക്ഷം
  • HTX+ 6MT    16.39 ലക്ഷം
  • GTX+ 6AT    18.15 ലക്ഷം
  • X ലൈൻ 6AT    18.45 ലക്ഷം

പുതിയ ഡിസ്‍കവറി ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വാർ ലാന്‍ഡ് റോവർ

വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 2022 കിയ സെൽറ്റോസിന് ശ്രേണിയില്‍ ഉടനീളം നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. നാല് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈൻ ടിപിഎംഎസ്), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഇപ്പോൾ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകൾക്കുമായി മൾട്ടി-ഡ്രൈവ്, ട്രാക്ഷൻ മോഡുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നു.

വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി! 

ഡീസൽ എഞ്ചിനിനൊപ്പം iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും കിയ അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ ഡീസൽ iMT കാറായി മാറി. മൊത്തത്തിൽ, പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുന്നു. ഇതിന് 113 എച്ച്പി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 138 എച്ച്പി 1.4 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ, 113 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ലഭിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6-സ്പീഡ് iMT, IVT, 7-സ്പീഡ് DCT, 6-സ്പീഡ് AT എന്നിവ ഉൾപ്പെടെ വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

Follow Us:
Download App:
  • android
  • ios