Asianet News MalayalamAsianet News Malayalam

ക്യാമറയില്‍ കുടുങ്ങി ആ ബൊലേറോ, മഹീന്ദ്രയുടെ രഹസ്യമെന്ത്?

പുതുക്കിയ മോഡലിൽ പുതിയ ഡ്യുവൽ-ടോൺ കളർ സ്‍കീം നൽകാം. പുതിയ മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിലും വാഹന നിർമ്മാതാവ് ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയേക്കും. പുതിയ ട്വിൻ പീക്‌സ് മോണിക്കറും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം വാഹനം അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്.

2022 Mahindra Bolero Spied Testing
Author
First Published Aug 26, 2022, 3:53 PM IST

ഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ബൊലേറോയുടെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ട്. ബ്രാൻഡിന്റെ പുതിയ ട്വിൻ പീക്‌സ് ലോഗോയ്‌ക്കൊപ്പം ജനപ്രിയ ബൊലേറോ എസ്‌യുവി ഉടൻ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, പിൻ സ്പെയർ വീലിൽ മഹീന്ദ്രയുടെ പുതിയ ബാഡ്‍ജ് ഫീച്ചർ ചെയ്യുന്ന പരീക്ഷണ മോഡൽ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതനെ സംബന്ധിച്ച് മഹീന്ദ്രയുടെ ഔദ്യോഗിക വിശദീകരണം ഒന്നും ഇല്ലെങ്കിലും, ബൊലേറോയ്ക്ക് സമീപഭാവിയിൽ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എസ്‌യുവിയുടെ ടെസ്റ്റ് പതിപ്പ് പുതിയ നിറത്തിൽ പെയിന്റ് ചെയ്‍തു. നിലവിൽ, ബൊലേറോ  ലേക്സൈഡ് ബ്രൗൺ, മിസ്റ്റ് സിൽവർ, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് മോണോടോൺ ഷേഡുകളിലാണ് വരുന്നത്. 

മഹീന്ദ്ര സ്കോർപ്പിയോ എൻ; വേരിയന്റുകളും ഫീച്ചറുകളും - അറിയേണ്ടതെല്ലാം

പുതുക്കിയ മോഡലിൽ പുതിയ ഡ്യുവൽ-ടോൺ കളർ സ്‍കീം നൽകാം. പുതിയ മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിലും വാഹന നിർമ്മാതാവ് ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയേക്കും. പുതിയ ട്വിൻ പീക്‌സ് മോണിക്കറും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം വാഹനം അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്.

ഈ വർഷം ആദ്യം മഹീന്ദ്ര ബൊലേറോ എസ്‌യുവി സ്റ്റാൻഡേർഡ് ഡ്യുവൽ എയർബാഗുകളുമായി പുറത്തിറക്കിയിരുന്നു. എസ്‌യുവി മോഡൽ ലൈനപ്പ് മൂന്ന് വകഭേദങ്ങളിൽ ലഭ്യമാണ്. ഇവയ്ക്ക് 9.33 ലക്ഷം രൂപ, 10 ലക്ഷം രൂപ, 10.26 ലക്ഷം രൂപ (എല്ലാം എക്‌സ്‌ഷോറൂം) വിലയുണ്ട്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.5L mHawk ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഓയിൽ ബർണർ 3600 ആർപിഎമ്മിൽ 75 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 210 എൻഎം ടോർക്കും നൽകുന്നു. ഇതിന് RWD (റിയർ-വീൽ ഡ്രൈവ്) സംവിധാനമുണ്ട്.

പരിഷ്‍കരിച്ച മോഡലിനൊപ്പം മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്നാൽ 2022 മഹീന്ദ്ര XUV300 കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ 130 bhp കരുത്തും 230 Nm ഉം പുറപ്പെടുവിക്കും.

മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക്; എന്തൊക്കെയാണ് പുതിയത്?

അതേസമയം മഹീന്ദ്ര അടുത്തിടെ പുതിയ ബൊലേറോ മാക്‌സ് പിക്-അപ്പ് പുറത്തിറക്കിയിരുന്നു. വാഹനം നിരവധി പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളുമായാണ് വരുന്നത്. 7.68 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം  വിലയിൽ  പുതിയ  ബൊലേറോ മാക്സ് പിക്കപ്പ് സിറ്റി 3000 കമ്പനി അവതരിപ്പിച്ചു.  ബൊലേറോ മാക്സ് പിക്കപ്പ് 25,000 രൂപ ഡൗൺ പേയ്‌മെന്റോടെയും ആകർഷകമായ സാമ്പത്തിക പദ്ധതികളോടെയും ലഭ്യമാണ്.

പുതിയ മഹീന്ദ്ര ബൊലേറോ  ബൊലേറോ മാക്സ് പിക്കപ്പ് ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ആക്‌സസ് ചെയ്യാവുന്ന 30-ലധികം ഫീച്ചറുകളുള്ള വിപുലമായ iMAXX ടെലിമാറ്റിക്‌സ് സൊല്യൂഷനുമായാണ് വരുന്നത്. iMAXX ടെലിമാറ്റിക്‌സ് സൊല്യൂഷൻ ബിസിനസ്സ് ഉടമകളെ വാഹനത്തിന്റെ ആരോഗ്യത്തെയും പ്രകടനത്തെയും കുറിച്ച് വിവരങ്ങള്‍ നേടുന്നതിനും റൂട്ട് പ്ലാനിംഗ്, ഡെലിവറി ഷെഡ്യൂളിംഗ്, നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, ഫ്യൂവൽ ലോഗ് എന്നിവയ്‌ക്കൊപ്പം MLO-യെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും സഹായിക്കുന്നു.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് നൽകുന്ന രാജ്യത്തെ ആദ്യത്തെ പിക്കപ്പ് കൂടിയാണിത്. ഹെഡ്‌റെസ്റ്റും ഉയർന്ന ലെഗ്‌റൂമും ഉള്ള D+2 അംഗീകൃത സീറ്റിംഗ് പരമാവധി സുഖം പ്രദാനം ചെയ്യുന്നു. കാറ്റഗറി ഫസ്റ്റ് ടേൺ സേഫ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ബോണറ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പരമാവധി ഡ്രൈവർ സുരക്ഷ ഉറപ്പാക്കുന്നു. 5.5 മീറ്റർ ടേണിംഗ് റേഡിയസ് ഇതിന് ഉണ്ട്, ഇടുങ്ങിയ നഗര പാതകളിലൂടെയും ട്രാഫിക്കിലൂടെയും എളുപ്പമുള്ള ഡ്രൈവ് ഉറപ്പാക്കുന്നു.
 

Follow Us:
Download App:
  • android
  • ios