Asianet News MalayalamAsianet News Malayalam

പുത്തന്‍ ഗ്രാൻഡ് വിറ്റാരയുടെ വിലവിവരം ചോർന്നു; എത്തുന്നത് മോഹവിലയിലോ?!

 ലോക പ്രീമിയറിന് മുന്നോടിയായി, ഈ മിഡ്-സൈസ് എസ്‌യുവിയുടെ പ്രാരംഭ വില ഓൺലൈനിൽ ചോർന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. 

2022 Maruti Suzuki Grand Vitara price leaked
Author
Mumbai, First Published Jul 16, 2022, 9:30 AM IST

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മുൻനിര എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാര രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 2022 ജൂലൈ 20-ന് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ലോക പ്രീമിയറിന് മുന്നോടിയായി, ഈ മിഡ്-സൈസ് എസ്‌യുവിയുടെ പ്രാരംഭ വില ഓൺലൈനിൽ ചോർന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില 9.50 ലക്ഷം രൂപ മുതലായിരിക്കും ആരംഭിക്കുക എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുത്തന്‍ മാരുതി ഗ്രാൻഡ് വിറ്റാര; അറിയേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സംയുക്തസംരംഭത്തിന്‍റെ ഭാഗമായിട്ടാണഅ പുതിയ വാഹനം എത്തുന്നത്. അടുത്തിടെ ഇന്ത്യയിൽ അനാവരണം ചെയ്‍ത ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മാരുതിയുടെ പതിപ്പായിരിക്കും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. ഈ രണ്ട് ഇടത്തരം എസ്‌യുവികളും പ്ലാറ്റ്‌ഫോമുകളും പവർട്രെയിനുകളും സവിശേഷതകളും പരസ്‍പരം പങ്കിടും. ടൊയോട്ടയുടെ കർണാടകയിലെ ബിഡാഡി പ്ലാന്റിലായിരിക്കും ഗ്രാൻഡ് വിറ്റാര നിർമ്മിക്കുക. എങ്കിലും ടൊയോട്ട മോഡലിൽ നിന്ന് വ്യത്യസ്‍തമായ അതിന്‍റേതായ സവിശേഷമായ ഐഡന്‍റിറ്റി ഇതിന് ഉണ്ടായിരിക്കും.  

വാഹനത്തിന്‍റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗ്രാൻഡ് വിറ്റാരയ്ക്ക് ഇ-സിവിടിയുമായി ജോടിയാക്കിയ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. ഈ എഞ്ചിൻ ഹൈറൈഡറിലും പ്രവര്‍ത്തിക്കും. ഇത് 91  ബിഎച്ച്പി  കരുത്തും 122 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ 79  ബിഎച്ച്പി  കരുത്തും 141 എന്‍ ടോര്‍ക്കും സൃഷ്‍ടിക്കുന്നു. ഈ പവർട്രെയിനിന്റെ സംയോജിത ഔട്ട്പുട്ട് 114 ബിഎച്ച്പി ആണ്.

 പുതിയ ടൊയോട്ട-മാരുതി മോഡല്‍, പ്രതീക്ഷിക്കുന്ന 21 പ്രധാന സവിശേഷതകൾ

ഇതിന് അഞ്ച് സ്‍പീഡ് MT / ആറ് സ്‍പീഡ് AT, ഓപ്ഷണൽ AWD എന്നിവയുള്ള 100 bhp 1.5-ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിൽ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, കണക്റ്റുചെയ്‌ത കാർ ടെക്‌നോളജി തുടങ്ങിയവ ഉൾപ്പെടെ, പുതിയ ഗ്രാൻഡ് വിറ്റാര നല്ല രീതിയിൽ ലോഡ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. 

ഗ്രാൻഡ് വിറ്റാര എന്ന പേര് മാരുതി സുസുക്കി 2000-കളുടെ തുടക്കത്തിൽ ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് കടമെടുത്തതാണ്. അത് പിന്നീട് നിർത്തലാക്കി. പുതിയ മോഡൽ രണ്ട് വേരിയന്റുകളിൽ ലഭിക്കും. പുതിയ കെ 15 സി സീരീസ് പെട്രോൾ എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഒരു സ്റ്റാൻഡേർഡ് മോഡലിന് പുറമേ, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിലും ഗ്രാൻഡ് വിറ്റാര വരും.

ഔദ്യോഗിക ലോഞ്ചിന് മുന്നേ മാരുതി ഗ്രാൻഡ് വിറ്റാരെ അടിമുടി ചോര്‍ന്നു!

Follow Us:
Download App:
  • android
  • ios