Asianet News MalayalamAsianet News Malayalam

2022 WagonR facelift : വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി സുസുക്കി, വില 5.39 ലക്ഷം രൂപയിൽ ആരംഭിക്കുന്നു


2022 മാരുതി സുസുക്കി വാഗൺആറിന് 1.0 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ, 1.2 ലിറ്റർ എഞ്ചിൻ എന്നിവയുണ്ട്. ഹാച്ച്ബാക്കിന് സിഎൻജി പതിപ്പും ഡ്യുവൽ ടോൺ എക്സ്റ്റീരിയറും മറ്റ് മാറ്റങ്ങളോടൊപ്പം ലഭിക്കുന്നു.

2022 Maruti Suzuki WagonR facelift launched
Author
Mumbai, First Published Feb 26, 2022, 10:16 PM IST

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലായ വാഗണ്‍ ആറിന്‍റെ 2022 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. പുതിയ വാഗൺആറിന്റെ വില 5.39 ലക്ഷം (എക്‌സ്-ഷോറൂം) രൂപ മുതൽ ടോപ്പ്-സ്പെക്ക് ട്രിമ്മിന് 7.10 ലക്ഷം വരെയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഒരു വാണിജ്യ ചിത്രീകരണത്തിനിടെ കണ്ട ഹാച്ച്ബാക്ക്, ഇപ്പോൾ അകത്തും പുറത്തും പുതുക്കിയ രൂപകൽപ്പനയിൽ വരും.

2022 മാരുതി സുസുക്കി വാഗൺആറിന് 1.0 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ, 1.2 ലിറ്റർ എഞ്ചിൻ എന്നിവയുണ്ട്. 1.0 ലിറ്റർ എഞ്ചിനിനൊപ്പം കമ്പനി ഘടിപ്പിച്ച S-CNG പതിപ്പും ഇത് വാഗ്ദാനം ചെയ്യുന്നു. വാഗൺആർ എസ്- സിഎൻജിയുടെ വില 6.81 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

പെട്രോൾ വേരിയന്റുകളിൽ ISS, AGS വേരിയന്റുകളിൽ ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിങ്ങനെയുള്ള ചില ശ്രദ്ധേയമായ പുതിയ ഫീച്ചറുകളോടെയാണ് പുതുക്കിയ വാഗൺആറിന്റെ വരവ്. കൂടാതെ, 4 സ്പീക്കറുകൾക്കൊപ്പം സ്മാർട്ട്‌ഫോൺ നാവിഗേഷനോടുകൂടിയ 17.78cm (7") SmartPlay സ്റ്റുഡിയോയും കാറിന് ഇപ്പോൾ ലഭിക്കുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് കണക്റ്റുചെയ്‌ത ഡ്രൈവിംഗ് അനുഭവം നൽകുന്നതിന് ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങളും പുതിയ വാഹനത്തെ പിന്തുണയ്‌ക്കുന്നു.

ബ്ലാക്ക് റൂഫുള്ള ഗാലന്റ് റെഡ്, ബ്ലാക്ക് റൂവോടുകൂടിയ മാഗ്മ ഗ്രേ എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങൾ ഉൾപ്പെടെ പുതുക്കിയ കളർ ചോയ്‌സുകളുടെ ഒരു ശ്രേണിയിലും കാർ വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്ടിയർ എക്‌സ്റ്റീരിയർ കളർ സ്‌കീമിനൊപ്പം പുതിയ ഡ്യുവൽ ടോൺ ഇന്റീരിയർ, ബീജ്, ഡാർക്ക് ഗ്രേ മെലാഞ്ച് ഫാബ്രിക് എന്നിവ ബാഹ്യ രൂപത്തിന് പൂരകമാണ്. 

വിപണിയിൽ മാരുതി സുസുക്കി വാഗൺആറിന്റെ തുടർച്ചയായ വിജയം, ഏറ്റവും മികച്ച ഇന്ത്യൻ ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നായി അതിന്റെ തർക്കമില്ലാത്ത ജനപ്രിയതയുടെ തെളിവാണ് എന്ന് പുതിയ വാഗൺആറിനെ അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആന്‍ഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു, . 1999-ൽ ലോഞ്ച് ചെയ്‍തതുമുതൽ, വാഗൺആർ നിരന്തരം വികസിക്കുകയും, ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ, ഡിസൈൻ, പെർഫോമൻസ് എന്നിവ ഉപയോഗിച്ച് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളുടെ സ്‍പന്ദനത്തിലേക്ക് ഉയരുകയും ചെയ്‍തതായും കമ്പനി പറയുന്നു. 12,000 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിലൂടെയും കമ്പനി കാർ റീട്ടെയിൽ ചെയ്യുന്നു.

നിലവിലുള്ള മൂന്നാം തലമുറയിലുള്ള മാരുതി വാഗൺആർ 2019 ജനുവരിയിലാണ് വിപണിയില്‍ എത്തിയത്. രണ്ട് എഞ്ചിനുകളും രണ്ട് ട്രാൻസ്‍മിഷൻ ഓപ്ഷനുകളും തിരഞ്ഞെടുക്കുന്ന 14 വേരിയന്റുകളിലായി ഇത് നിലവിൽ 5.18 ലക്ഷം രൂപ മുതൽ 6.58 ലക്ഷം വരെ എക്സ്-ഷോറൂം വിലയില്‍ വാഹനം ലഭ്യമാണ്. മൂന്നാം തലമുറ വാഗൺആറിനെ 14 വേരിയന്റുകളിലായാണ് മാരുതി വിൽക്കുന്നത്. ഇവ ഒന്നുകിൽ 1.0-ലിറ്റർ K10B പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.2-ലിറ്റർ K12M പെട്രോൾ എഞ്ചിൻ സഹിതം ഒരു CNG പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ചെറിയ എഞ്ചിന് 67 bhp കരുത്തും 90 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയും, 1.2 ലിറ്റർ യൂണിറ്റിന് 82 bhp കരുത്തും 113 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയും.

മാരുതി സുസുക്കി വാഗൺആർ ഇവി പദ്ധതി ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്
മാരുതി സുസുക്കി വാഗൺആർ ഇവി (Wagon R EV) ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ ആദ്യത്തെ ബാറ്ററി-ഇലക്‌ട്രിക് മോഡല്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2018 സെപ്റ്റംബറിൽ നടന്ന മൂവ് (MOVE) മൊബിലിറ്റി ഉച്ചകോടിയിൽ വാഗൺആർ ഇവിയുടെ ഒരു പ്രോട്ടോടൈപ്പും കമ്പനി പ്രദർശിപ്പിച്ചിരുന്നു.  പക്ഷേ അതിനുശേഷം ഈ മോഡൽ ഒരിക്കലും വിപണിയിൽ അരങ്ങേറ്റം കുറിച്ചില്ല. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്, വാഗൺആറിന്റെ വൈദ്യുതീകരിച്ച പതിപ്പിനായുള്ള പദ്ധതികൾ വാഹന നിർമ്മാതാവ് ഉപേക്ഷിച്ചു എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios