Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു X1 എസ്‌യുവി മൂന്നാം തലമുറ ഇന്ത്യയിൽ

45.95 ലക്ഷം രൂപയിൽ തുടങ്ങി 47.90 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

2023 BMW X1 launched in India
Author
First Published Jan 31, 2023, 3:41 PM IST

ര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ മൂന്നാം തലമുറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇത് പെട്രോൾ, ഡീസൽ പവർട്രെയിനുകളിലും എക്സ് ലൈൻ,  എം സ്‌പോർട്ട് എന്നിങ്ങനെ  രണ്ട് വേരിയന്റുകളിലും ലഭ്യമാണ്. 45.95 ലക്ഷം രൂപയിൽ തുടങ്ങി 47.90 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് എക്‌സ്1 പ്രാദേശികമായി നിർമ്മിക്കുന്നത് . X1 എസ്‍ഡ്രൈവ്18d എം സ്‌പോർട്ട് (ഡീസൽ) ന്റെ ഡെലിവറി മാർച്ച് മുതലും BMW X1 എസ്‍ഡ്രൈവ്18i എക്സ് ലൈൻ (പെട്രോൾ) ന്റെ ഡെലിവറികൾ ജൂൺ മുതലും ആരംഭിക്കും. മുൻ തലമുറയേക്കാൾ 53 എംഎം നീളവും 24 എംഎം വീതിയും 44 എംഎം ഉയരവുമാണ് പുതിയ എക്‌സ്1ന്. വീൽബേസ് 22 എംഎം വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് എക്സ്റ്റീരിയർ പെയിന്റ് സ്കീമുകളാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. ആൽപൈൻ വൈറ്റ്, സ്‌പേസ് സിൽവർ, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയർ, എം പോർട്ടിമാവോ ബ്ലൂ (എം സ്‌പോർട്ടിന് മാത്രമായി) എന്നിവയുണ്ട്. അപ്ഹോൾസ്റ്ററി തിരഞ്ഞെടുപ്പുകളിൽ സെൻസാടെക് പെർഫോറേറ്റഡ് മോച്ചയും സെൻസാടെക് പെർഫോറേറ്റഡ് ഓസ്റ്ററും ഉൾപ്പെടുന്നു.

ഈ കിടിലന്‍ സുരക്ഷാ സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന അഞ്ച് കാറുകൾ

1,995 സിസി, ഫോർ സിലിണ്ടർ, ഡീസൽ എൻജിനാണ് ബിഎംഡബ്ല്യു X1 sDrive 18d M സ്‌പോർട്ടിന് കരുത്തേകുന്നത്. ഇത് 145 bhp കരുത്തും 360 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8.9 സെക്കൻഡിനുള്ളിൽ കാർ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. BMW X1 എസ്‍ഡ്രൈവ്18i എക്സ് ലൈനിന് 1,499 സിസി, ത്രീ-സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ132 bhp ഉം 230 Nm ന്റെ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 9.2 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

മുൻ മോഡലിനെ അപേക്ഷിച്ച് എക്സ്റ്റീരിയറിന് സൂക്ഷ്മമായ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ബമ്പറുകൾ സ്‌പോർട്ടിയായി കാണപ്പെടുന്നു, ഗ്രിൽ അൽപ്പം വലുതാണ്, ഹെഡ്‌ലാമ്പുകൾ മിനുസമാർന്നതും LED DRL-കൾ പുതിയതുമാണ്. വശങ്ങളിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകളും ഫ്ലഷ്-സിറ്റിംഗ് ഡോർ ഹാൻഡിലുകളും ഉണ്ട്. പിൻഭാഗത്ത്, പുതിയ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ ഉണ്ട്.

വാഹനത്തിന്‍റെ ഇന്റീരിയറിലും അപ്‌ഡേറ്റുകൾ ഉണ്ട്. പുതിയ X7 , 7 സീരീസ് പോലുള്ള മോഡലുകളിൽ ഡ്യൂട്ടി ചെയ്യുന്ന പുതിയ വളഞ്ഞ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം X1-ന് ഇപ്പോൾ ലഭിക്കുന്നു . ഡാഷ്‌ബോർഡിന് ഇപ്പോൾ മെലിഞ്ഞ എസി വെന്റുകൾ ലഭിക്കുന്നു. മെഴ്‍സിഡസ് ബെൻസ് ജിഎല്‍എ, ഔഡി ക്യു3, വോള്‍വോ എക്സ്‍സി 40, മിനി കണ്ട്രിമാൻ എന്നിയെ പുതിയ BMW X1 നേരിടും. 

Follow Us:
Download App:
  • android
  • ios