ബൈക്കിന്റെ പുതുക്കിയ മോഡൽ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 163 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. 

പുതിയ എക്‌സ്ട്രീം 160Rന്റെ പരീക്ഷണം ഹീറോ മോട്ടോകോർപ്പ് ആരംഭിച്ചു. പരീക്ഷണ വാഹനം രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് അടുത്തിടെ ക്യാമറയിൽ പതിഞ്ഞതായാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് മോഡല്‍ അതിന്റെ ഡിസൈൻ മാറ്റങ്ങൾ മറച്ച നിലയില്‍ ആയിരുന്നു. എന്നിരുന്നാലും, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഏറ്റവും കുറഞ്ഞ പാനലുകൾ, ക്ലാഡിംഗുള്ള ഒരു വലിയ ഇന്ധന ടാങ്ക്, കട്ടിയുള്ള ടയറുകൾ, ചെറിയ എൽഇഡി ടെയില്‍ ലാമ്പ്, പിന്നിൽ രണ്ട് പീസ് ഗ്രെബ്രെയ്‌ൽ എന്നിവ കാണാൻ സാധിക്കും. പുതിയ 2023 ഹീറോ എക്സ്‍ട്രീം 160R-ന് ദീർഘചതുരാകൃതിയിലുള്ള, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റെപ്പ്ഡ് സീറ്റും ഉണ്ട്.

ബൈക്കിന്റെ പുതുക്കിയ മോഡൽ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 163 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. 15 bhp കരുത്തും 14 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനായി മോട്ടോർ ട്യൂൺ ചെയ്‍തിട്ടുണ്ട്. നിലവിലെ മോഡലിന് സമാനമായി, പുതിയത് ട്യൂബുലാർ ഡയമണ്ട് ഫ്രെയിമിൽ സ്ഥാനം പിടിക്കും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും പ്രീ-ലോഡ് അഡ്‍ജസ്റ്റബിൾ റിയർ മോണോഷോക്ക് സസ്‌പെൻഷനുമായിട്ടായിരിക്കും പുതിയ ബൈക്കിന്‍റെ വരവ്. പുതിയ 2023 ഹീറോ എക്‌സ്ട്രീം 160R-ന് ഡ്യുവൽ ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടായിരിക്കും.

ഹീറോയുടെ ആക്ടിവ എതിരാളിയുടെ വിവരങ്ങൾ ചോർന്നു

പുതിയ എക്‌സ്ട്രീം 160R-ന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2023 ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ബൈക്കിന്റെ പുതുക്കിയ പതിപ്പ് അരങ്ങേറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക അനാച്ഛാദനത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം അതിന്റെ വിപണി ലോഞ്ച് നടക്കും.

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, ഹീറോ അടുത്തിടെ അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഹീറോ വിഡ അവതരിപ്പിച്ചു. വി1 പ്ലസ്, വി1 പ്രോ എന്നിങ്ങനെയുള്ള വേരിയന്‍റുകളിലാണ് വാഹനം എത്തുന്നത്. യഥാക്രമം 1.45 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് വില. ആദ്യത്തേതിൽ 143 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3.44kWh ബാറ്ററിയും രണ്ടാമത്തേതിൽ 165km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3.9kWh ബാറ്ററിയും ഉണ്ട്. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

"മൈലേജൊണ്ട്.. കരുത്തൊണ്ട്.. ഫീച്ചറൊണ്ട്.." ഇതാ ആദ്യ ഹീറോ വിദ, അറിയേണ്ടതെല്ലാം!

ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 15 മിനിറ്റിലും (V1 പ്ലസ്) 5 മണിക്കൂർ 55 മിനിറ്റിലും (V1 Pro) ഒരാൾക്ക് 0 മുതൽ 80 ശതമാനം വരെ ബാറ്ററി പാക്ക് ചാർജ് ചെയ്യാം. V1 പ്ലസിന് 3.4 സെക്കൻഡിൽ 0 മുതൽ 40kmph വേഗത കൈവരിക്കാൻ കഴിയും, V1 Pro 3.2 സെക്കൻഡ് എടുക്കും. രണ്ട് മോഡലുകളും പരമാവധി 80 കിലോമീറ്റർ വേഗത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.