പുത്തൻ ഹിലക്സ് ജപ്പാനില്‍, ഉടൻ ഇന്ത്യയിലേക്കും എത്തും
ജപ്പാനിൽ പുറത്തിറക്കിയ 2024 ഹിലക്സിന് പുതിയ പെയിന്റ് സ്‍കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. ഹിലക്‌സിന്റെ അതേ പതിപ്പ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കുകളിലെ പ്രശസ്‍ത മോഡലാണ് ടൊയോട്ട ഹിലക്‌സ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഹിലക്‌സ് നിലവില്‍ ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്. ഇപ്പോഴിതാ ഈ ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുതിയ പതിപ്പ് ജപ്പാനിൽ അവതരിപ്പിച്ചു. ജപ്പാനിൽ പുറത്തിറക്കിയ 2024 ഹിലക്സിന് പുതിയ പെയിന്റ് സ്‍കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. ഹിലക്‌സിന്റെ അതേ പതിപ്പ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ ടൊയോട്ട ഹിലക്‌സിന് Z ട്രിമ്മിന്റെ സ്റ്റാൻഡേർഡായി പനോരമിക് വ്യൂ ക്യാമറ സിസ്റ്റം ലഭിക്കുന്നു. പാർക്കിങ്ങിന്റെ കാര്യത്തിലോ ഓഫ്-റോഡ് ട്രെയിലുകളിലോ ഇത് വളരെ സഹായകമാകും. പിക്കപ്പ് ട്രക്കിന്റെ അടിസ്ഥാന വേരിയന്റാണ് Z ട്രിം. നാവിഗേഷനും റിവേഴ്സ് ക്യാമറയും നൽകുന്ന അപ്ഡേറ്റ് ചെയ്‍ത ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ട്. പ്ലാറ്റിനം പേൾ മൈക്കയുടെ രൂപത്തിൽ ഒരു കളർ അപ്ഗ്രേഡ് ലഭിക്കും.
ഫോര്‍ച്യൂണറിന് 'ചെക്ക്' വയ്ക്കാൻ ചെക്ക് റിപ്പബ്ലിക്കിലെ വണ്ടിക്കമ്പനി!
പുതുക്കിയ ഹിലക്സിലെ എഞ്ചിൻ 2.4L ടർബോ ഫോർ സിലിണ്ടർ എഞ്ചിന്റെ രൂപത്തിൽ നിലവിലെ അതേപടി തുടരുന്നു. എഞ്ചിന്റെ പവർ ഔട്ട്‌പുട്ട് 150PS ആണ്, ഏറ്റവും ഉയർന്ന ടോർക്ക് 400Nm ആണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഗിയർബോക്‌സ്. ഈ പിക്ക്-അപ്പ് ട്രക്കിൽ ഫോർ വീൽ ഡ്രൈവ് (FWD) ഒരു സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. 2024 ഹൈലക്‌സിന്റെ അടിസ്ഥാന റെഗുലർ വേരിയന്റിന് 40,72,000 യെൻ (ഏകദേശം 22.67 ലക്ഷം രൂപ) ആണ്. അതേസമയം, അടിസ്ഥാന GR സ്‌പോർട് ട്രിം 43,12,000 യെൻ (24.01 ലക്ഷം രൂപ) ആണ് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിൽ, ടൊയോട്ട ഹിലക്‌സിന് കരുത്തേകുന്നത് ഫോർച്യൂണറിൽ ഇതിനകം തന്നെ ഉള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ്. എഞ്ചിൻ പരമാവധി 204 bhp കരുത്തും 420 Nm (MT) / 500 Nm (AT) പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. പിക്ക്-അപ്പ് ട്രക്കിന്റെ എമിഷൻ സ്റ്റാൻഡേർഡ് ബിഎസ് 6 മാനദണ്ഡങ്ങൾക്കനുസൃതമായി അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട്.