പുതിയ തലമുറ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ചില മാറ്റങ്ങളോടെ വരുമെന്നും കരുതപ്പെടുന്നുണ്ട്.

വരും മാസങ്ങളിൽ പുറത്തിറങ്ങുന്ന ടിഗ്വാന്റെ അടുത്ത തലമുറയുടെ ടീസര്‍ ഫോക്സ്‌വാഗൺ പുറത്തിറക്കി. എസ്‌യുവി ആദ്യം യൂറോപ്പിലുടനീളം 2024 ന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തും. തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ തലമുറ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ചില മാറ്റങ്ങളോടെ വരുമെന്നും കരുതപ്പെടുന്നുണ്ട്.

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ രൂപകൽപ്പനയില്‍ ബോക്‌സി ലുക്ക് കുറവാണെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ടിഗ്വാന്റെ അളവുകളെക്കുറിച്ച് പറയുമ്പോൾ, 4551 എംഎം നീളവും 1640 എംഎം ഉയരവും 2681 വീൽബേസും ലഭിക്കും. എസ്‌യുവിയുടെ നീളവും ഉയരവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വീൽബേസ് പഴയതുപോലെ തന്നെ തുടരുന്നു. എസ്‌യുവിയിലെ കാർഗോ സ്‌പേസും 33 ലിറ്റർ വർധിച്ചു.

യാത്രക്കാർക്ക് ലെഗ്‌റൂമിനും ഹെഡ്‌റൂമിനും കൂടുതൽ ഇടമുണ്ട്. ഹെഡ്‌ലൈറ്റുകളുടെ കാര്യം വരുമ്പോൾ നവീകരിച്ച എച്ച്ഡി മാട്രിക്സ് ഹെഡ്‌ലൈറ്റ് സജ്ജീകരണം അടുത്ത തലമുറ ടിഗ്വാനിലും അവതരിപ്പിക്കും. ഫുൾ വീതിയുള്ള എൽഇഡി ലൈറ്റ്ബാറാണ് എസ്‌യുവിയുടെ പിൻഭാഗം. ഇന്റീരിയറിന്റെ കാര്യത്തിൽ അടുത്ത തലമുറ ടിഗ്വാൻ 15 ഇഞ്ചിലാണ് സജ്ജീകരച്ചിട്ടുള്ളത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പുതിയ വിൻഡ്‌സ്‌ക്രീൻ, വിൻഡ്‌സ്‌ക്രീൻ ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യും.

ടിഗ്വാന്റെ രണ്ടാം തലമുറയ്ക്ക് ഒരു എച്ച്‍യുഡി ലഭിക്കുന്നു. എസ്‌യുവിയുടെ പവർട്രെയിനിനെക്കുറിച്ച് വ്യക്തതയില്ല, എന്നാൽ, ഇതിന് പെട്രോൾ, ഡീസൽ, പെട്രോൾ ഹൈബ്രിഡ് എഞ്ചിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉണ്ടാകും. ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ടിഗ്വാന്റെ നിലവിലെ തലമുറയുടെ വില 37.40 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

BS 6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന 2.0 ലിറ്റർ പെട്രോൾ ടർബോ ചാർജ്ഡ് എഞ്ചിൻ ഫോക്‌സ്‌വാഗൺ നിലനിർത്തിയിട്ടുണ്ട്. എഞ്ചിൻ 190 ബിഎച്ച്പി കരുത്തും 320 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഒരു സ്റ്റാൻഡേർഡ് യൂണിറ്റായി ഇത് ജോടിയാക്കിയിരിക്കുന്നു. എസ്‌യുവിക്ക് ഓൾ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു.

യുകെയിൽ 20കാരനായ ഇന്ത്യൻ വിദ്യാർത്ഥിയുടെ ക്രൂരത; മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു, 6 വർഷം തടവ് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player