Asianet News MalayalamAsianet News Malayalam

റെയിൽവെ ടിക്കറ്റിൽ ഇനി 'ഡിസ്‌കൗണ്ട്'; യാത്രക്കാരുടെ എണ്ണം കുറവെങ്കിൽ 25 ശതമാനം ഇളവ് കിട്ടും

റോഡ്-വ്യോമ ഗതാഗത രംഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് ഈ നീക്കം

25% discounts in trains with less vacancy: Railways
Author
New Delhi, First Published Aug 28, 2019, 10:36 AM IST

ദില്ലി: ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആളെ കണ്ടെത്താൻ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാൻ റെയിൽവെ തീരുമാനം. റോഡ്-വ്യോമ ഗതാഗത രംഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് ഈ നീക്കം.

ശതാബ്‌ദി എക്സ്പ്രസ്, ഗാട്ടിമാൻ എക്‌സ്‌പ്രസ്, തേജസ് എക്സ്‌പ്രസ്, ഡബിൾ ഡക്കർ, ഇന്റർസിറ്റി എക്സ്‌പ്രസ് എന്നിവയിലെ എസി എക്സിക്യുട്ടീവ് ക്ലാസിലും ചെയർ കാറിലുമായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭിക്കുക.

ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പിന്നാലെ സോണൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകി. 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഈ ഇളവ് ലഭിക്കുക.

കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ കണക്കനുസരിച്ച് അടുത്ത ഒരു വർഷത്തേക്കോ, അല്ലെങ്കിൽ നിശ്ചിത മാസത്തേക്കോ ആണ് ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച തീരുമാനം പ്രിൻസിപ്പൽ സോണൽ മാനേജർമാരുടേതാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios