വാഹനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി വർക്ക് ഷോപ്പിൽ എത്തിയ യുവാവ് അവിടെ വച്ച് വാഹനം ഇടിച്ച് മരിച്ചു

തിരുവനന്തപുരം: വാഹനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി വർക്ക് ഷോപ്പിൽ എത്തിയ യുവാവ് അവിടെ വച്ച് വാഹനം ഇടിച്ച് മരിച്ചു. തിരുവനന്തപുരം നേമത്താണ് സംഭവം. കുറ്റിച്ചൽ പരുത്തിപ്പള്ളി കൊല്ലാമത്ത് വീട്ടിൽ രാജേന്ദ്രന്റെയും ഗീതയുടെയും മകൻ സനോജ് രാജ്(38) ആണ് മരിച്ചത്. 

പള്ളിച്ചലിലെ വർക്‌ഷോപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനോജ് രാജ് കമ്പനി വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് വർക്‌ഷോപ്പില്‍ എത്തിയത്. രാവിലെ കമ്പനിയിലെ ഡ്രൈവറോടൊപ്പം ആയിരുന്നു യുവാവ് വര്‍ക്ക് ഷോപ്പില്‍ എത്തിയത്.

തുടര്‍ന്ന് പുറത്തുനിന്ന് വാഹനത്തിന്റെ പ്രശ്‍നങ്ങള്‍ മെക്കാനിക്കിന് വിശദീകരിച്ചു കൊടുക്കുന്നതിന് ഇടയിലായിരുന്നു അപകടം. ഇതിനിടെ നിയന്ത്രണംവിട്ട വാഹനം മുന്നോട്ടു വന്നു. ഈ വാഹനത്തിനും വര്‍ക്ക് ഷോപ്പില്‍ നിർത്തിയിട്ടിരുന്ന ലോറിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona