റോഡപകടങ്ങളുടെ മുഖ്യകാരണം അമിതവേഗത തന്നെയാണ്. ഏതാനും സെക്കന്‍ഡുകള്‍ ലാഭിക്കാനായുള്ള മരണപ്പാച്ചിലുകളാണ് പലപ്പോഴും വന്‍ദുരന്തങ്ങളില്‍ കലാശിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.

ഗുജറാത്തിലെ ആനന്ദില്‍ അടുത്തിടെ നടന്ന അപകടത്തിന്‍റെതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. അമിതവേഗത്തിലെത്തിയ ഒരു കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് പറന്നുയരുകയായിരുന്നു. വായുവിൽ ഉയർന്ന് പൊങ്ങിയ കാര്‍ ദൂരേക്ക് തെറിച്ചു വീഴുന്നതും കത്തുന്നതും വിഡിയോയിൽ വ്യക്തമാണ്.

റോഡിനു സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.