തി​രു​വ​ന​ന്ത​പു​രം: ആ​രും നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി ലോക്ക് ഡൗണ്‍ കാലത്ത് ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞവര്‍ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു മു​ക​ളി​ൽ സ്​​പീ​ഡി​ൽ ചീ​റി​പ്പാ​ഞ്ഞ ഒരു ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ക്ക് എതിരായാണ് നടപടി വരുന്നത്.  

പൊ​ലീ​സും ​മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പും  വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച  കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി​യ വാഹനങ്ങള്‍ക്ക് എതിരെയുള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ തു​​ട​ക്ക​മാ​യി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാ​ര്‍ച്ച് 24 മു​ത​ല്‍ മേ​യ് 10വ​രെയുള്ള കാ​ല​യ​ള​വി​ല്‍ കാ​സ​ര്‍കോ​ട് മു​ത​ല്‍ കൊ​ച്ചി വ​രെ റോ​ഡു​ക​ളി​ല്‍ ചീ​റി​പ്പാ​ഞ്ഞ  54,000 ത്തോ​ളം  വാ​ഹ​ന​ങ്ങ​ളാ​ണ് കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.   എന്നാല്‍ ഇതില്‍ പല​രും അ​വ​ശ്യ​സ​ർ​വീ​സ്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണെ​ന്നാ​ണ്​ വി​വ​രം.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കൊ​ച്ചി വ​രെ ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ അ​ര​ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യ​താ​യാ​ണ്​ റിപ്പോര്‍ട്ടുകള്‍. കൊ​ച്ചി ഉ​ൾ​പ്പെടു​ന്ന ഉ​ത്ത​ര മേ​ഖ​ല​യി​ലൂ​ടെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ചീ​റി​പ്പാ​ഞ്ഞ​തെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ.  തി​രു​വ​ന​ന്ത​പു​രം ഉ​ള്‍പ്പെ​ടു​ന്ന ദ​ക്ഷി​ണ​മേ​ഖ​ല​യി​ല്‍ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​മ​റ നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. 

കോ​വി​ഡ്​ ചെ​ക്കി​ങ്​​ പോ​യ​ൻ​റു​ക​ൾ​ക്ക്​ സ​മീ​പ​ത്തെ കാ​മ​റ​ക​ളി​ലും പ​ല​രും കു​ടു​ങ്ങി​യി​ട്ടു​ണ്ട്. കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള വേ​ഗ​നി​യ​ന്ത്ര​ണ​മാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​മി​ത​വേ​ഗ​ത്തി​ന്​​ നോ​ട്ടീ​സ്​ ല​ഭി​ക്കു​ന്ന​വ​ർ പി​ഴ​യാ​യി  കു​റ​ഞ്ഞ​ത്​ 1500 രൂ​പ  അ​ട​​ക്കേ​ണ്ടി വ​രും എന്നാണ് റിപ്പോര്‍ട്ടുകള്‍.