പുതിയ ഡിഫന്‍ഡറിനെ അടുത്തിടെയാണ് ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇപ്പോഴിതാ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടൻ ആയുഷ് ശര്‍മ. അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 ആണ് ലൗയാത്രി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആയുഷ് ശര്‍മ സ്വന്തമാക്കിയത് എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന് ഒപ്പമുള്ള ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിരുന്നു. 

ഡിഫന്‍ഡറിന്റെ സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ആയുഷ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  79.94 ലക്ഷം രൂപ മുതല്‍ 89.63 ലക്ഷം രൂപ വരെയാണ്  ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഫൈവ് ഡോര്‍ മോഡലിന്റെ ഡെലിവറിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ മോഡലുകളാണ് ഇന്ത്യയിലുള്ളത്.

സോളിഡ് ഷോള്‍ഡര്‍ ലൈന്‍, ഫ്രണ്ട് റിയര്‍ ഓവര്‍ഹാങിലെ കുറഞ്ഞ തോത്, ആല്‍പൈന്‍ ലൈറ്റ് വിന്‍ഡോസ്, റൗണ്ട് ഹെഡ് ലൈറ്റ്,  വശങ്ങളിലേക്ക് തുറക്കാവുന്ന ബാക്ക് ടെയില്‍, പിറകിലായി ഉറപ്പിച്ചിരിക്കുന്ന സ്പെയര്‍ വീല്‍ എന്നിങ്ങനെ ലാന്‍റ് റോവറിന്‍റെ സവിശേഷതകള്‍ നിലനിര്‍ത്തുകയും ഏഴ് കളര്‍ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ഫുജി വൈറ്റ്, ഏയ്ഗര്‍ ഗ്രേ,  സാന്‍റോറിണി ബ്ലാക്ക്,  ഇന്‍ഡസ് സില്‍വര്‍ എന്നീ നിറങ്ങളിലും ടാസ്മാന്‍ ബ്ലു, പാന്‍ഞ്ചിയ ഗ്രീന്‍, ഗോണ്ട്വാന സ്റ്റോണ്‍ എന്നിവ നിറങ്ങള്‍ ഡിഫന്‍ററിന് മാത്രമായും  ലഭ്യമാണ്. 9 വീല്‍ ഡിസൈനുകളില്‍ 45.72സിഎം പ്രസ്ഡ് സ്റ്റീല്‍ റിം തുടങ്ങി 50.8 സിഎം അലോയ് വീല്‍വരെ ഓപ്ഷനായി നല്‍കിയിരിക്കുന്നു. 5 പ്ലസ് 2 സീറ്റിങ്, ജംപ് സീറ്റ് ആയ ഫ്രണ്ട് സെന്‍റര്‍ സീറ്റ്,   ഡിഫന്‍റര്‍ 110 ഏഴ് സീറ്റുകളും ഉപയോഗിക്കുമ്പോള്‍ 231 ലിറ്റര്‍ ലോഡ് കാരിയിങ് ശേഷി,  അതേ സമയം സീറ്റുകളുടെ രണ്ടാം നിര മടക്കിവെച്ചാല്‍ 2380 ലിറ്റര്‍ കാരിയിങ്ങ് ശേഷിയും ലഭ്യമാകും.  രണ്ടാം നിരയിലെ സീറ്റുകള്‍ 40 20 40 അനുപാതത്തില്‍ വിഭജിച്ചിരിക്കുന്നത് പരമാവധി സ്ഥല സൗകര്യം നല്‍കുന്നതിന് സഹായകരമാണ്. ലഗേജ് സ്പെയ്സില്‍ ഉള്ള ലോഡ് സ്പേയ്സ് റെയിലുകള്‍ക്കിടയില്‍ ചെറിയ വസ്തുക്കള്‍ കുടുങ്ങാതിരിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിസോള്‍വ് ടെക്സ്റ്റൈയില്‍ ഉപയോഗിച്ചാണ്.  എസ് , എസ്ഇ ട്രീം ലൈനില്‍ ഗ്രേേഡിയന്‍റ് ലെതര്‍,  റോബസ്റ്റ് വൂവന്‍ ടെക്സ്റ്റൈലിയലും, എച്ച്എസ്ഇ ട്രീംലൈനില്‍  വിന്‍ഡ്സര്‍ ലെതര്‍ ഹൈഗ്രേഡിയന്‍റും സ്റ്റീല്‍ കട്ട് പ്രീമിയം ടെക്സ്റ്റൈലും ലഭിക്കും. 30 ശതമാനത്തോളും വൂള്‍ അടങ്ങിയ ബ്ലന്റാണ് വരുന്ന കെഡ്രാറ്റ് ടെക്സ്റ്റൈലുകളായിരിക്കും ഇവയെന്ന പ്രത്യേകതയും ഉണ്ട്.  റഫ് കട്ട് വാല്‍നട്ട്, നാച്ചുറല്‍ സ്മോക്ക് ഡാര്‍ക്ക് ഓക്ക്  വിനീര്‍ തിരഞ്ഞെടുക്കാവുന്നതാണ്.  പൗഡര്‍ കോട്ട് കളറുകളായ ഡാര്‍ക്ക് ഗ്രേ, ലൈറ്റ് ഗ്രേ, എന്നീ നിറങ്ങളും ലഭ്യമാകും.  ഡി7എക്സ് നിര്‍മ്മാണ രീതിയില്‍ ലൈറ്റ് വെയ്റ്റ് അലുമിനിയം ചട്ടക്കൂട് ലാന്‍റ് റോവര്‍ ഇത് വരെയുള്ളതിന്‍റെ മൂന്ന് മടങ്ങ് ഉറപ്പുള്ളതുമാണ്. ഏക് സാഹചര്യത്തിലും നല്ല എക്സ്പീരിയന്‍സ് നല്‍കുന്നതിന് കോണ്‍ഫിഗറബിള്‍ ടെറിയല്‍ റസ്പോണ്‍സ് , ടെറിയല്‍ റെസ്പോണ്‍സ് 2 സംവിധാനങ്ങള്‍ സഹായകരമാണ്. അഡാപ്റ്റീവ് ഡൈനമിക്സിനൊപ്പം ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ കൂടി ചേരുന്നതോടെ  മികച്ച അനുഭവം ആകും ലഭിക്കുക. അഡാപ്റ്റീവ് ടെക്നോളജി  സെക്കന്‍റില്‍ 500 തവണ എന്ന നിരക്കില്‍  ശരീര ചലനത്തെ നിരീക്ഷിക്കുന്നതാണ്. അപ്രോച്ച് ആംഗിള്‍ 38ഡിഗ്രി , പരമാവധി ബ്രേക്ക്  ഓവര്‍ ആംഗിള്‍  28 ഡിഗ്രി( 31 ഡിഗ്രി ഡിഫന്‍റര്‍ 90ന്) പരമാവധി ഡിപാര്‍ച്ചര്‍ ആംഗിള്‍ 40 ഡിഗ്രി എന്നിവയും സവിശേഷതകളാണ്. വാഡ് സെന്‍സിങ് സ്ക്രീന്‍ , വാട്ടര്‍ വാഡിങ് ഡെപ്ത്ത് 900എംഎം, 3720കിലോഗ്രാം ടോവിങ് കപ്പാസിറ്റി, റൂഫ് ലോഡ് കപ്പാസിറ്റി 168 കിലോഗ്രാം പ്രിവി പ്രോ സിസ്റ്റം, നെക്റ്റ് ജനറേഷന്‍ ടച്ച് സ്ക്രീന്‍ എന്നിവയും പ്രത്യേകതകളാണ്.

 ഡിഫന്‍റര്‍  സ്പോര്‍ട് ഇലക്ട്രോണിക് വെഹിക്കിള്‍, ആര്‍ക്കിടെക്ടര്‍(ഇവിഎ2.0) സോഫ്റ്റ വെയര്‍ ഓവര്‍ ദഎയര്‍ (എസ്ഒടിഎ) അപ്ഡേഷന് സഹായകരമാകുന്നതാണ്. എസ് ഒടിഎ  റീട്ടെയിലറെ കാണാതെ തന്നെ അപ് ഡേറ്റ് ചെയ്യാനാകും. ഡയഗ്നോസ്റ്റിക് സിസ്റ്റം  ഉപഭോക്താക്കള്‍ക്ക് ആശ്യമായ വിവരങ്ങള്‍ നല്‍കുന്നതായിരിക്കും. 25.4 സെമന്‍റീമീറ്റര്‍ ടച്ച് സ്ക്രീന്‍, കണക്ട്റ്റഡ് നാവിഗേഷന്‍ പ്രോ, 31.24 സിഎം ഹൈ ഡെഫനിഷന്‍ ഇന്‍ററാക്ടീവ് ഡ്രൈവര്‍ ഡിസ്പ്ലേ , ക്ലിയര്‍ സൈറ്റ് റീയര്‍ മിറര്‍, ത്രീഡി സറൗണ്ടഡ് ക്യാമറ, ക്ലിയര്‍ സൈറ്റ് ഗ്രൗണ്ട് വ്യൂ, മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 10 കോണ്‍ഫിഗറേഷനില്‍  കാബിന്‍ ലൈറ്റിങ് സവിശേഷതകളും ലഭ്യമാക്കിയിട്ടുണ്ട്. ലൈവ് വീഡിയോ സാധ്യമാകുന്ന ക്ലിയര്‍ സൈറ്റ് റിയര്‍ മിററും ത്രിഡി ക്യാമറാ  സംവിധാനങ്ങള്‍ വാഹനത്തിന്റെ മറ്റ് വശങ്ങളും കാണുന്നതിന് സഹായകരമാണ്. 700 വാട്ട്  സൗണ്ട് കപ്പാസിറ്റിയും 14 സ്പീക്കറുമാണ് സൗണ്ട് സംവിധാനത്തിലുള്ളത്.  ഡ്യുവല്‍ ചാനല്‍ സബ് വൂഫറും ലഭ്യമാണ്.

എക്സ് പെഡിഷന്‍ റൂഫ് റാക്ക്, റെയ്സ്ഡ് എയര്‍ ഇന്‍ടേക്ക് എന്നിവ വെള്ളം നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര സാധ്യമാക്കുന്ന വിധമാണ്. എക്സ്റ്റീരിയര്‍ സൈഡ് മൗണ്ടഡ് ഗീയര്‍ കാരിയര്‍,  വീല്‍ ആര്‍ച്ച് പ്രോട്ടക്ഷന്‍, ഫ്രണ്ട്  റിയര്‍  ക്ലാസിക് മഡ് ഫ്ളാപ്സ്,  സ്പെയര്‍ വീല്‍ കവര്‍,  മാറ്റ് ബ്ലാക്ക് ബോണറ്റ് എന്നിവ സാഹസിക യാത്രകള്‍ക്ക് അനുയോജ്യമാണ്.  ഇന്‍റഗ്രേറ്റഡ് എയര്‍ കംപ്രസര്‍, പോര്‍ടബിള്‍ റിന്‍സ് സിസ്റ്റം,  സീറ്റ് ബാക്ക് പാക്ക് , സ്പെയര്‍ റീര്‍ സ്കഫ് എന്നിവ കൂടി ചേരുന്നതോടെ അഡ്വഞ്ചര്‍ യാത്രകളിഷ്ടപ്പെടുന്നവര്‍ക്ക് മികച്ച തിരഞ്ഞെടപ്പായി ഡിഫന്‍ററിനെ മാറ്റുന്നതാണ്.   വിവിധ പാക്കുകളായി ഈ സൗകര്യങ്ങള്‍ ലഭ്യമാകും.