തന്റെ ജിം ട്രെയിനർക്ക്​ 75 ലക്ഷം രൂപ വിലവരുന്ന കാർ സമ്മാനമായി നൽകി ബാഹുബലി സിനിമയിലൂടെ പ്രശസ്​തനായ തെലുങ്ക്​ നടന്‍​ പ്രഭാസ്​. റേഞ്ച്​ റോവറിന്‍റെ വെലാർ മോഡലാണ്​ സമ്മാനമായി നൽകിയത്​. മുൻ ബോഡി ബിൽഡറും 2010ൽ മിസ്റ്റർ വേൾഡ് കിരീടം നേടിയ ആളുമായ ലക്ഷ്​മൺ റെഡ്ഡിയാണ്​ പ്രഭാസി​ന്‍റെ ട്രെയിനർ. 

പ്രാദേശികമായി നിർമ്മിക്കുന്ന വെലാർ കഴിഞ്ഞ വർഷമാണ്​ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്നത്​.  ടാറ്റയുടെ ഉടമസ്​ഥതയുള്ള റേഞ്ച് റോവറാണ് വെലാറിന്റെ നിര്‍മ്മാണം. 73.30 ലക്ഷമാണ്​ എക്​സ്​ഷോറൂം വില. വാഹനം കയ്യിലെത്താൻ 75ലക്ഷത്തിന്​ മുകളിൽ പണം നൽകണം. വെലാറിന്​ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ട്​. എന്നാൽ ഇന്ത്യയിൽ ലഭിക്കുന്നത്​ പെട്രോൾ മോഡൽ മാത്രമാണ്​.

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ടച്ച്പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380ണ), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

പ്രീമിയം ലെതര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വേലാറിലുണ്ട്. 

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന വേലാറിന്‍റെ ഉയർന്ന വേഗം മണിക്കൂറിൽ 201 കിലോമീറ്ററാണ്.