നടനും സംവിധായകനുമൊക്കെയായ പ‍ഥ്വിരാജിന്‍റെ ഗാരേജ് നിരവധി ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രൈവർ രാജനും ഒരു വാഹനം സ്വന്തമാക്കിയിരിക്കുന്നു. ടൊയോട്ട ഇന്നോവയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഡ്രൈവറുടെ സ്വപ്‍നം സഫലമായ വാർത്ത പങ്കുവച്ചത് . 

ടൊയോട്ട ഇന്നോവ ജിഎക്‌സ് വേരിയന്‍റ് സെക്കന്‍ഡ് ഹാന്‍ഡായാണ് അദ്ദേഹം സ്വന്തമാക്കിയത്. KL 07 CF 13 എന്ന നമ്പറിലുള്ള വാഹനം 2015-ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. 

രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പൃഥ്വിക്കൊപ്പമുണ്ടെന്നും നല്ലൊരു ഡ്രൈവറും അതിലുപരി വലിയ ആരാധകനും നിരൂപകനുമൊക്കെയായ രാജന്ഇന്ന് വലിയ ഒരു ദിവസമാണെന്നും സുപര്യി കുറിക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോൾ അതില്‍ സന്തോഷിക്കുന്നത് ഞാനും പൃഥ്വിയുമാണെന്നും സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.