തന്റെ ജിം ട്രെയിനർക്ക് ബൈക്ക് സമ്മാനിച്ച് മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദന്‍. യമഹയുടെ ആർ 15 ബൈക്കാണ് തന്‍റെ ട്രെയിനറായ ജോണ്‍സന് ഉണ്ണി സമ്മാനിച്ചത്. എകദേശം 1.42 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

യമഹയുടെ ജനപ്രിയ ബൈക്കായ ആർ15ന്റെ മൂന്നാം തലമുറയാണ് ആർ 15 വി3.0. 155 സിസി എൻജിനാണ് ബൈക്കിന്‍റെ ഹൃദയം. 19.3 പിഎസ് കരുത്തും 14.7 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 

മാമാങ്കത്തിനായി തന്‍റെ ശരീരം ഒരുക്കുന്നതിന് ജോൺസൺ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചുവെന്നും പുതിയ ബൈക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകന്ദൻ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റെ സഹോദരനിൽ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ജോൺസന്‍റെ കുറിപ്പ്.