Asianet News Malayalam

ജീപ്പ് കോംപസ് സ്വന്തമാക്കി യുവതാരം, വാക്കുകള്‍ വൈറല്‍!

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ മോഡലായ കോംപസാണ് താരം സ്വന്തമാക്കിയത്

Actor Vijay Varma buys Jeep Compass
Author
Mumbai, First Published Jun 3, 2021, 2:11 PM IST
  • Facebook
  • Twitter
  • Whatsapp

മിര്‍സാപൂര്‍ ഉള്‍പ്പെടെ വെബ് സീരീസുകളിലൂടെയും നിരവധി ടി വി ഷോയിലൂടെയും ഒപ്പം ഗള്ളി ബോയി എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെയുമൊക്കെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് വിജയ് വര്‍മ. ഇപ്പോഴിതാ ഒരു ഇഷ്‍ടവാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ മോഡലായ കോംപസാണ് താരത്തിന്‍റെ ഗാരേജിലേക്കെത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തന്‍റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങള്‍ വിജയ് വര്‍മ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. "വെള്ളിത്തിരയില്‍ വാഹനങ്ങള്‍ മോഷ്‍ടിക്കുകയും നന്നാക്കുകയും വില്‍ക്കുകയും ഓടിക്കുകയുമെല്ലാം ചെയ്‍തതിന് ശേഷം ഞാന്‍ ഒരു വാഹനം സ്വന്തമാക്കിയിരിക്കുന്നു.." എന്ന കുറിപ്പോടെ ആയിരുന്നു സന്തോഷ വാര്‍ത്ത വിജയ് വര്‍മ്മ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോംപസിന്റെ പുതിയ പതിപ്പിനെ 2021 ജനുവരിയിലാണ്  ജീപ്പ് ഇന്ത്യ വിപണിയില്‍ പുറത്തിറക്കിയത്. ഈ കോംപസിന്റെ ഗ്രേ ഫിനീഷിങ്ങിലുള്ള വാഹനമാണ് വിജയ് വര്‍മ്മ സ്വന്തമാക്കിയതെന്നും വാഹനത്തിന്‍റെ ഉയര്‍ന്ന വകഭേദമാണിതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  മെക്കാനിക്കലായി മാറ്റം വരുത്താതെ ലുക്കിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങളുമായാണ് 2021 ജീപ്പ് കോംപസ് എത്തിയത്.  16.99 ലക്ഷം മുതല്‍ 28.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ്  ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്. പുതിയ കോംപസിനെ ഗ്വാങ്ഷോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജീപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2016 ല്‍ രണ്ടാം തലമുറ അരങ്ങേറ്റം മുതല്‍ എസ്യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫേസ് ലിഫ്റ്റാണിത്. 

ചൈന-സ്‌പെക് കോംപസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക. പ്രധാന മാറ്റം കൂടുതല്‍ ഷാര്‍പ് ആയ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍ ചേര്‍ന്ന ഹെഡ്‌ലൈറ്റ് ആണ്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തന്‍ കോംപസില്‍ മാറ്റമില്ലാതെ തുടരും, എന്നാല്‍ ഹണികോംബ് ഇന്‍സെര്‍ട്ടില്‍ മാറ്റമുണ്ട്. പുതിയ ഫ്രണ്ട് ബമ്പര്‍, സ്ലിമ്മര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്‍യുവി എത്തുന്നത്. പുതിയ 3 സ്പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എസ്‍യുവിക്ക് ലഭിക്കും. 

2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് കോംപസിന് കരുത്തേകുന്നത്. ഡീസല്‍ മോഡല്‍ 173 ബി.എച്ച്.പിയും പെട്രോള്‍ മോഡല്‍ 163 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍. ഏഴ് സ്പീഡ് ഡി.സി.ടി, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍.

2021 കോംപസിന്‍റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വര്‍ധിച്ചിട്ടുണ്ട്. വീല്‍ബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. പുതിയ പതിപ്പിലെ പ്രധാന ആകര്‍ഷണം ക്രോമില്‍ പൂര്‍ത്തിയാക്കിയ സെവന്‍ ബോക്‌സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോണ്‍ അലക്‌സാ പിന്തുണ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്‌ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് വാഹനത്തിന്റെ അകത്തളത്തില്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് ആദ്യത്തെ ജീപ്പ് കോംപസ് ഇന്ത്യയിലെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios