മഹേഷിന്റെ പ്രതികാരം,  തീവണ്ടി, വരത്തന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇടംനെഞ്ചില്‍ ഇടംനേടിയ നടനാണ് വിജിലേഷ്.  സ്വന്തമായി ഒരു കാര്‍ എന്ന സ്വപ്‍നം സാക്ഷാല്‍ക്കരിച്ചതിന്‍രെ സന്തോഷത്തിലാണ് തിയേറ്റര്‍ ആര്‍ടിസ്റ്റ് കൂടിയായ അദ്ദേഹം. 

ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോ ജിടിയാണ് വിജിലേഷ് സ്വന്തമാക്കിയത്.  ഏറെക്കാലത്തെ ആഗ്രഹമായിരുന്ന പോളോ ജിടി സ്വന്തമാക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് താരം ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. കൂടെ നിന്നവര്‍ക്ക്, സ്‌നേഹം തന്നവര്‍ക്ക്, പ്രോത്സാഹനം തന്നവര്‍ക്ക് ഒരുപാട് ഒരുപാട് നന്ദി എന്നാണ് കുറിപ്പ്.

പോളോ ജിടിക്ക് പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട്. ഇതിലേതാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. പെട്രോൾ പതിപ്പിന് 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലീറ്റർ എൻജിനുമാണ് ഹൃദയം.