പുതിയ മൈക്രോ എസ്‌യുവിയുടെ കൃത്യമായ ലോഞ്ച് വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ എൻട്രി ലെവൽ എക്‌സ്‌റ്ററിന്റെ സീരീസ് ഉൽപ്പാദനം 2023 ജൂലൈയിൽ ആരംഭിക്കും. ഇതാ അറിയേണ്ടതെല്ലാം

ഹ്യുണ്ടായ് ഇന്ത്യ ഒരു പുതിയ മൈക്രോ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എക്‌സ്‌റ്റർ എന്ന പേരില്‍ എത്തുന്ന ഈ മോഡല്‍ ആന്തരികമായി Ai3 മൈക്രോ എസ്‌യുവി എന്ന കോഡുനാമത്തിലാണ് വിളിക്കപ്പെടുന്നത്. പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയ്‌ക്കായി നിർമ്മിക്കുകയും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. ഗ്രാൻഡ് ഐ10 നിയോസുമായി പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും പുതിയ മോഡൽ പങ്കിടും. 

പുതിയ മൈക്രോ എസ്‌യുവിയുടെ കൃത്യമായ ലോഞ്ച് വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ എൻട്രി ലെവൽ എക്‌സ്‌റ്ററിന്റെ സീരീസ് ഉൽപ്പാദനം 2023 ജൂലൈയിൽ ആരംഭിക്കും. ഉത്സവ സീസണായ ദീപാവലിക്ക് മുന്നോടിയായി ഓഗസ്റ്റിൽ ഈ ചെറിയ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഗ്രാൻഡ് i10 നിയോസിനും വെന്യുവിനും ഇടയിൽ സ്ഥാനം പിടിക്കാൻ, എക്‌സ്‌റ്റർ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുമായി നേരിട്ട് മത്സരിക്കും. മാത്രമല്ല, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ തുടങ്ങിയ വാഹനങ്ങൾക്ക് ഈ എസ്‌യുവി വെല്ലുവിളി ഉയർത്തും. ഏകദേശം ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.

എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് കരുത്തേകുന്നത് 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അത് ഗ്രാൻഡ് i10 നിയോസ്, വെന്യു, ഓറ എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ എഞ്ചിൻ തന്നെയാണ്. ഈ എഞ്ചിന് 83 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും എഎംടിയും ഉൾപ്പെടും. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ട്. 

ചെറിയ എസ്‌യുവിക്ക് ഹ്യുണ്ടായിയുടെ 1.0L T-GDi ടർബോ പെട്രോൾ എഞ്ചിനും ലഭിച്ചേക്കും. ഇത് എതിരാളിയായ പഞ്ചിനെക്കാൾ മത്സരാധിഷ്ഠിത നേട്ടം വാഹനത്തിന് നൽകും. നിലവിലെ രൂപത്തിൽ, ഈ എഞ്ചിൻ 120PS പവറും 175Nm ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ മുമ്പ് ഗ്രാൻഡ് i10 നിയോസ് ടർബോയിൽ വാഗ്ദാനം ചെയ്‍തിരുന്നു. അവിടെ ഇത് 100 ബിഎച്ച്പിയും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എക്സ്റ്ററിനൊപ്പം ലോവർ-സ്പെക്ക് മോഡൽ നൽകാം. ഈ പവർട്രെയിൻ മാനുവൽ, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നിവയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത് എക്‌സ്‌റ്ററിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പും ഹ്യൂണ്ടായ്‌ക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ദക്ഷിണ കൊറിയയിൽ വിൽപ്പനയ്‌ക്കെത്തുന്ന കാസ്‌പർ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഹ്യുണ്ടായ് ഒരുക്കുന്നുണ്ട്. 

ചെറു എസ്‌യുവി വിദേശ മണ്ണിൽ പലതവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . കാപ്‌സറിനേക്കാൾ വലിയ ടെയിൽഗേറ്റും ബോക്‌സി സിലൗറ്റും ഉണ്ടെന്ന് വൻതോതിൽ മറഞ്ഞിരിക്കുന്ന പ്രോട്ടോടൈപ്പ് വെളിപ്പെടുത്തുന്നു. എങ്കിലും അതിന്റെ രൂപകൽപ്പനയുടെ ചില ആധുനിക സൗന്ദര്യാത്മക സവിശേഷതകൾ അതിന്റെ കൊറിയൻ സഹോദരങ്ങളിൽ നിന്ന് ഇപ്പോഴും പങ്കിടുന്നു. മുൻഭാഗത്തെ ഭൂരിഭാഗവും അടക്കിവാഴുന്ന ഹ്യുണ്ടായിയുടെ സിഗ്നേച്ചർ പാരാമെട്രിക് ജ്വൽ ടൈപ്പ് ഗ്രില്ലുമായാണ് ചെറിയ എസ്‌യുവി വരുന്നത്. ഇതിന് എച്ച് ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞതും ഉയർന്ന ബീം ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു. ഇത് പുതിയ സാന്താ ഫെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. പ്രധാന ലോ ബീം, ഹൈ ബീം ഹെഡ്ലൈറ്റുകൾ ബമ്പർ അറ്റത്ത് സ്ഥാപിച്ചിരിക്കുന്നു. പിൻഭാഗത്ത്, ചെറിയ എസ്‌യുവിക്ക് വിശാലമായ ടെയിൽഗേറ്റിൽ എൽഇഡി ടെയിൽ ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി രൂപകല്പന ചെയ്‍ത 15 ഇഞ്ച് അലോയ് വീലുകളിലായിരിക്കും ഇതിന് ലഭിക്കുക. 

സ്‌റ്റൈലിംഗ് വെളിപ്പെടുത്താത്ത എക്‌സ്‌റ്ററിന്റെ ഔദ്യോഗിക ടീസർ ഹ്യുണ്ടായ് പുറത്തിറക്കിയിട്ടുണ്ട്. ടീസർ അതിന്റെ എക്സ്റ്റീരിയർ ഡിസൈനിന്റെ രൂപരേഖ കാണിക്കുന്നു. വെന്യു, ക്രെറ്റ, സാന്താ ഫെ എന്നിവയുൾപ്പെടെയുള്ള വലിയ ഹ്യുണ്ടായ് എസ്‌യുവികളിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ചെറിയ എസ്‌യുവി പങ്കിടുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇതിന് ഏകദേശം 3.8 മീറ്റർ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കാസ്പറിനേക്കാൾ (3.6 മീറ്റർ നീളം) അല്പം നീളമുള്ളതാണ്. 

പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും മാത്രമല്ല, ഗ്രാൻഡ് i10 നിയോസ്, വെന്യു കോംപാക്റ്റ് എസ്‌യുവി എന്നിവയിൽ നിന്നുള്ള ക്യാബിൻ ലേഔട്ടും സവിശേഷതകളും ഈ ചെറിയ എസ്‌യുവി പങ്കിടും. പുതിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുള്ള ലേയേർഡ് ഡാഷ്‌ബോർഡും പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഇതിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി ഈ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് പൊരുത്തപ്പെടും. ഇത് ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. വാഹനം ഒറ്റ പാളി ഇലക്ട്രിക് സൺറൂഫുമായി വരുമെന്ന് മുൻ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയവ ഈ മൈക്രോ എസ്‍യുവിയുടെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊടും മഞ്ഞില്‍ 'പ്രാക്ടീസ് ചെയ്‍ത്' പഞ്ചിന്‍റെ നെഞ്ചുകലക്കാനെത്തുന്ന മൊഞ്ചൻ!