Asianet News MalayalamAsianet News Malayalam

മോദി വീണ്ടും വരുമോ? മോഡിയിൽ അണിഞ്ഞൊരുങ്ങി മലബാറിലെ ഈ സൂപ്പർ റോഡ്!

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയേക്കും എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

All you needs to knows about Thalassery Mahe Bypass
Author
First Published Jan 16, 2024, 3:45 PM IST

​ര​നൂ​റ്റാ​ണ്ടു കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ട് തലശേരി -മാ​ഹി ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​ന് തു​ക്കാൻ ഒരുങ്ങുന്നു. ആ​ഴ്ച​ക​ൾക്കകം ഈ പാത തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.  ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയേക്കും എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി - മാഹി ബൈപാസ്‌, മുക്കോല - കാരോട്‌ പാത എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരിയിൽ നടന്നേക്കും.  തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.

മാ​ഹി, ത​ല​ശ്ശേ​രി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ല​ശ്ശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇ.​കെ.​കെ ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രും ഉ​ട​ന​ടി പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള തീ​വ്ര ശ്രമത്തിലാണ്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios