ടേപ്പ് റിക്കോര്‍ഡറും കളര്‍ ബള്‍ബുകളുമുളും ഘടിപ്പിച്ച ഓട്ടോകള്‍ ഒരു കാലത്ത് ആഡംബരമായിരുന്നു. ഇന്ന് മാറുന്ന ലോകത്ത്, കൊറോണ പടര്‍ന്നുപിടിച്ച കാലത്ത് ആഡംബരം സാനിറ്റൈസറും വൈഫൈയുമെല്ലാമാണ്. ഈ സൗകര്യങ്ങളെല്ലാമൊരുക്കി യാത്രക്കാരെ ആകര്‍ഷിക്കുന്ന സത്യവാന്‍ ഗീതെയുടെ ഓട്ടോയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. നേരത്തേ ഓട്ടോയിലെ അടിപൊളി സംവിധാനങ്ങള്‍കൊണ്ട് സത്യവാനും അദ്ദേഹത്തിന്റെ ഓട്ടോയും വൈറലായിരുന്നു. 

ഹോം സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ ഓട്ടോയാണ് സത്യവാന്റേത്. അടിമുടി മാറ്റം വരുത്തിയ ഈ ഓട്ടോറിക്ഷയുടെ ചിത്രം നേരത്തേതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.വാഷ്‌ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട്. ചട്ടികളിലാക്കിയ ചെടികളുമുണ്ട് ഈ ഓട്ടോയില്‍.

''വാഷ്‌ബേസിനും ഡെസ്‌ക് ടോപ്പ് മോണിറ്ററും, ഈ ബുദ്ധിമാനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ എല്ലാം തട്ടിക്കൂട്ടിയിരിക്കുന്നു''വെന്ന് സത്യാവാനെ കുറിച്ച്  ട്വിങ്കിള്‍ ഖന്ന കുറിച്ചിരുന്നു.ആളുകളെല്ലാം വാനോളം പുകഴ്ത്തുകയാണ് ഈ ഓട്ടോക്കാരനെയും അയാളുടെ ആശയത്തെയും.