ചിത്രത്തിന് ക്യാപ്ഷന്‍ അടിച്ച് സമ്മാനം നേടാനുള്ള അവസരവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍. കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ടെലിവിഷന്‍ ഡിഷിന് മുകളില്‍ കയറിയിരിക്കുന്ന കുരങ്ങന്‍റെ ചിത്രത്തിനാണ് ക്യാപ്ഷന്‍ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും രണ്ട് വിജയികളെയാണ് ആനന്ദ് മഹീന്ദ്ര തേടുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് മത്സരം. വിജയികള്‍ക്ക് മഹീന്ദ്രയുടെ സ്കെയില്‍ മോഡലുകളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

നിരവധിപ്പേരാണ് ഇതിനോടകം മത്സരത്തില്‍ പങ്കെടുത്തിരിക്കുന്നത്. ഡിഷിന്‍റെ ആന്‍റിനയില്‍ ചവിട്ടി ഒരു ബൈക്കിലെന്ന പോലെയാണ് കുരങ്ങന്‍റെ ഇറിപ്പ്. ചിത്രമെടുക്കുകയാണെന്ന് മനസിലായത് കൊണ്ടാണോയെന്നറിയില്ല മുഖത്തും എക്സ്പ്രഷന് കുറവില്ല. എന്നാല്‍ ചിത്രം എവിടെ നിന്നാണെന്നോ എന്നെടുത്തതാണെന്നോ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല.