Asianet News MalayalamAsianet News Malayalam

ഉപയോഗിച്ച് ഇഷ്ടമായില്ലെങ്കിൽ ടയർ മടക്കി നൽകാം; കാശും തിരിച്ചുകിട്ടും!

30 ദിവസം ഉപയോഗിച്ച ശേഷം പ്രകടനം ഇഷ്ടപ്പെട്ടില്ലെങ്കിൽ മടക്കി നൽകാമെന്നും മാത്രമല്ല, ടയറിന്റെ വില കമ്പനി തിരികെ നൽകുമെന്നുമാണ് റിപ്പോര്‍ട്ട്

Apollo Tyres Launch Test The Alpha Challenge Money back Offer
Author
Mumbai, First Published Aug 26, 2020, 9:35 AM IST

ഉപഭോക്താവിന് ഇനി ടയർ ഉപയോഗിച്ചു നോക്കിയ ശേഷം ഇഷ്ടമായില്ലെങ്കിൽ മടക്കി നൽകാവുന്ന പദ്ധതിയുമായി അപ്പോളൊ ടയേഴ്‍സ്. മോട്ടോർ സൈക്കിൾ ടയർ ശ്രേണിയായ ആൽഫയ്ക്കാണ് അപ്പോളൊ ടയേഴ്സ് ടെസ്റ്റ് ദ് ആൽഫ ചലഞ്ച് എന്നു പേരിട്ട പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ബൈക്കുകൾക്കുള്ള ആൽഫ ടയർ ഘടിപ്പിച്ച് 30 ദിവസം ഉപയോഗിച്ച ശേഷം പ്രകടനം ഇഷ്ടപ്പെട്ടില്ലെങ്കിൽ മടക്കി നൽകാമെന്നും മാത്രമല്ല, ടയറിന്റെ വില കമ്പനി തിരികെ നൽകുമെന്നുമാണ് റിപ്പോര്‍ട്ട്. അതായത് ടെസ്റ്റ് ദ് ആൽഫ ചലഞ്ചിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ടയർ വാങ്ങി 30 ദിവസങ്ങള്‍ക്ക് ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ വില മടക്കിക്കിട്ടുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

ടയർ വാങ്ങിയ ദിവസം തന്നെ വാറന്റിക്കായി റജിസ്റ്റർ ചെയ്തിരിക്കണം. ഉപയോഗത്തിന് ആനുപാതികമായി ഈ ശ്രേണിയിലെ ടയറിനു നിർമാണ തീയതി മുതൽ രണ്ടു വർഷത്തെയോ 80% തേയ്മാനം സംഭവിക്കും വരെയോ നീളുന്ന വാറന്റിയും ഒരുക്കിയിട്ടുണ്ട്. റേഡിയൽ ടയർ ശ്രേണിയായ ആൽഫയുടെ വരവ് എൻട്രി ലവൽ പെർഫോമൻസ് മോട്ടോർ സൈക്കിളുകളിലെ ഉപയോഗം ലക്ഷ്യമിട്ടാണ്. സുരക്ഷയ്ക്കും ഗ്രിപ്പിനും മുന്തിയ പരിഗണന നൽകി കമ്പനി ആഭ്യന്തരമായി വികസിപ്പിച്ചതാണ് സീറോ ഡിഗ്രി സ്റ്റീൽ ബെൽറ്റഡ് റേഡിയലായ ആൽഫയെന്നാണ് റിപ്പോർട്ട്. മുന്നിൽ 110/70 സെഡ് ആർ 17 മുതലും പിന്നിൽ 150/60 സെഡ് ആർ 17 മുതലുമാണു ടയറിന്റെ വലിപ്പം. 

ആൽഫയുടെ വിജയസാധ്യതയിൽ കമ്പനിക്കു തീരെ സംശയമില്ലെന്ന് അപ്പോളൊ ടയേഴ്സ് പ്രസിഡന്റ്(ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക) സതീഷ് ശർമ വ്യക്തമാക്കി. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലേക്കു കൂടി നീണ്ട വിപുലമായ പരീക്ഷണ ഓട്ടത്തിനും ബൈക്കിങ് വിദഗ്ധരുടെയും വാഹന പ്രേമികളുടെയും സ്വീകാര്യതയ്ക്കും ശേഷമാണ് ‘ആൽഫ’ ടയറുകൾ വിൽപ്പനയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios