Asianet News MalayalamAsianet News Malayalam

അപ്രിലിയ ആർഎസ് 660 ഇന്ത്യൻ വിപണിയിലേക്ക്; ഉടൻ അവതരിപ്പിച്ചേക്കും

ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് ശേഷം വാഹനം എത്തിയിരിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Aprilia RS660 arrives in India, launch expected soon
Author
Mumbai, First Published Aug 15, 2021, 8:22 PM IST
  • Facebook
  • Twitter
  • Whatsapp

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോയുടെ കീഴിലുള്ള അപ്രീലിയയുടെ ആർഎസ് 660, ട്യൂണോ 660 ബൈക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ വർഷം അവസാനം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് ശേഷം വാഹനം എത്തിയിരിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം ഇന്ത്യയില്‍ എത്തിയ വിവരം കമ്പനിയുടെ ഇന്ത്യ എംഡി ഡിയേഗോ ഗ്രാഫി തന്നെയാണ് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപ്രിലിയ ആർഎസ് 660, ട്യൂണോ 660 ബൈക്കുകളുടെ ബുക്കിംഗ് പിയാജിയോ ഡീലർമാർ അനൗദ്യോഗികമായി ആരംഭിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ, അപ്രിലിയ ആർഎസ് 660, ട്യൂണോ 660 ഇരട്ടകളുടെ ഒന്നിച്ചാണോ എത്തുക അതോ ആർഎസ് 660 അവതരിപ്പിച്ച് ശേഷമാണോ ട്യൂണോ 660യുടെ ലോഞ്ച് എന്നും വ്യക്തമല്ല.

പുതിയ എപ്രിലിയ ബൈക്കുകൾ 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് വില്പനക്കെത്തുന്നത്. എപ്രിലിയ ആർഎസ് 660 ഫുൾ-ഫെയേർഡ് ബൈക്ക് ആണ്. ഇരട്ട ഫുൾ എൽഇഡി ഹെഡ്‍ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ വശം എന്നിവ RSV4 സൂപ്പർബൈക്കിന്റെ കുഞ്ഞനുജൻ ലുക്ക് ആണ് എപ്രിലിയ ആർഎസ് 660-യ്ക്ക് നൽകുന്നത്. അതെ സമയം എപ്രിലിയ റ്റ്യൂണോ 660 സെമി-ഫെയറിങ്ങുള്ള മോഡൽ ആണ്. റ്റ്യൂണോ 660യുടെ ബാക്കി സവിശേഷതകൾ എപ്രിലിയ ആർഎസ് 660-ന് സമാനമാണ്.

അപ്രീലിയ ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 മോട്ടോര്‍സൈക്കിളുകളില്‍ നിരവധി ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ നല്‍കി. സിക്‌സ് ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു), അപ്രീലിയ ട്രാക്ഷന്‍ കണ്‍ട്രോള്‍, അപ്രീലിയ വീലി കണ്‍ട്രോള്‍, അപ്രീലിയ എന്‍ജിന്‍ ബ്രേക്ക്, അപ്രീലിയ ക്രൂസ് കണ്‍ട്രോള്‍, 5 റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ലഭിച്ചത്. അഞ്ച് റൈഡിംഗ് മോഡുകളില്‍ മൂന്നെണ്ണം നിരത്തുകളിലെ റൈഡിംഗ് സമയങ്ങളിലും മറ്റ് രണ്ടെണ്ണം ട്രാക്കുകളിലും ഉപയോഗിക്കാന്‍ കഴിയും.

5 ഇഞ്ച് ടിഎഫ്ടി സ്പ്ലിറ്റ് സ്‌ക്രീന്‍ ലേഔട്ട് ഇരു മോഡലുകളിലും സവിശേഷതയാണ്. മോട്ടോര്‍സൈക്കിളിലെ എല്ലാ ഇലക്ട്രോണിക് എയ്ഡുകളും ഇതുവഴി നിയന്ത്രിക്കാന്‍ സാധിക്കും. ഹാന്‍ഡില്‍ബാറില്‍ സ്വിച്ച്ഗിയര്‍ നല്‍കി. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ പെയര്‍ ചെയ്യാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രീലിയ ആര്‍എസ് 660, ടുവാനോ 660 എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളും 660 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. അതേസമയം, രണ്ട് ബൈക്കുകളിലെയും എന്‍ജിനുകള്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തു. ആര്‍എസ് 660 മോട്ടോര്‍സൈക്കിളാണ് കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നത്. അപ്രീലിയ ആര്‍എസ് 660 മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 10,500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കി. അപ്രീലിയ ടുവാനോ 660 ഉപയോഗിക്കുന്നത് 10,500 ആര്‍പിഎമ്മില്‍ 95 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്ത എന്‍ജിന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios