അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ
അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ഏകദേശം 9.66 ലക്ഷം രൂപ ആയിരിക്കും ഈ മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ വില എന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിൽ അരങ്ങേറ്റത്തിന് തയാറെടുത്തെങ്കിലും കൊവിഡ്-19 മൂലം വാഹനത്തിന്‍റെ വരവ് വൈകുകയായിരുന്നു.
2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ ആണ് വാഹനം ഒരു കൺസെപ്റ്റ് പതിപ്പായി ആദ്യം എത്തുന്നത്. അപ്രീലിയ RS 660 പിന്നീട് 2019 ലെ ഷോയിൽ പ്രൊഡക്ഷൻ പതിപ്പായി എത്തി. 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ അപ്രീലിയ സ്പോർസ് ബൈക്കിന് കരുത്തേകുന്നത്. ഇത് 10,500 rpm-ൽ 100 bhp പവറും 8,500 rpm-ൽ 67 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഭാവി മോഡലുകളായ ട്യൂണോ 660, ടുവാരെഗ് 660, ട്രാക്ക്-സ്പെക്ക് RS ട്രോഫിയോ എന്നിവയിൽ ഈ എഞ്ചിൻ അപ്രീലിയ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 189 കിലോഗ്രാം ഭാരമുള്ള RS660 മികച്ച പവർ-ടു-വെയ്റ്റ് അനുപാതവുമുണ്ട്. അപ്രീലിയ RS660 മോഡലിന്റെ പ്രധാന സവിശേഷതകളായി എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവൽ ബബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍ ലഭിക്കും. ലാവ റെഡ്, ബ്ലാക്ക് അപെക്സ്, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ RS660 വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
യമഹ YZF-R6, ട്രയംഫ് ഡേറ്റോണ 765, കവസാക്കി നിഞ്ച ZX-6R തുടങ്ങിയവരായിരിക്കും വിപണിയിലും നിരത്തിലും അപ്രീലിയ RS 660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ മുഖ്യ എതിരാളികള്‍.
