Asianet News MalayalamAsianet News Malayalam

അപ്രീലിയ SXR 125 വിപണിയിൽ

ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ അപ്രീലിയ SXR 125 മാക്സി സ്‍കൂട്ടറിനെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. 

Aprilia SXR 125 launched in India
Author
Mumbai, First Published May 14, 2021, 3:31 PM IST

ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ അപ്രീലിയ SXR 125 മാക്സി സ്‍കൂട്ടറിനെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു.  1.15 ലക്ഷം രൂപ ആണ് സ്‍കൂട്ടറിന്‍റെ എക്സ് ഷോറൂം വിലയെന്ന് ടീംബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു . 125 സിസി എൻജിൻ ആണ് എസ്എക്സ്ആർ 125-യുടെ പ്രധാന സവിശേഷത. 

വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ സ്‍കൂട്ടര്‍ വിപണിയില്‍ എത്തും. SXR 125ന്റെ പ്രധാന ആകർഷണങ്ങൾ മാക്‌സി സ്‍കൂട്ടറുകളിലെ സ്ഥിരം സാന്നിദ്ധ്യമായ വലിപ്പമേറിയ മുൻ എപ്രൺ, നീളവും വണ്ണവുമുള്ള സീറ്റ്, നീളം കൂടിയ വിൻഡ് സ്ക്രീൻ, എൽഇഡി ഹെഡ് ലാംപ് എന്നിവയാണ്. 

അപ്രീലിയ എസ്ആര്‍ 125, അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും അപ്രീലിയ എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. നിലവിലെ ട്യൂണിംഗ് അനുസരിച്ച് ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. പുതിയ സ്‌കൂട്ടറിനായി എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്‍ജിനുമായി സിവിടി ഘടിപ്പിക്കും.

റാപ്പ്എറൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത്, നീളമേറിയതും വലുതും കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതുമായ സീറ്റ്, പിന്നില്‍ ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍, സിബിഎസ് സഹിതം ഡിസ്‌ക് ബ്രേക്ക്, സവിശേഷ അപ്രീലിയ ഗ്രാഫിക്‌സ് എന്നിവ ഫീച്ചറുകളായിരിക്കും. ഇന്ത്യയ്ക്കായി ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തതാണ് സ്‌കൂട്ടറെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റൈല്‍, പെര്‍ഫോമന്‍സ്, അസാധാരണ റൈഡിംഗ് അനുഭവം, മികച്ച എര്‍ഗണോമിക്‌സ് എന്നിവ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്‍കൂട്ടറിനുള്ള ബുക്കിംഗ് കമ്പനി അടുത്തിടെ തുടങ്ങിയിരുന്നു. 5,000 രൂപ നൽകി ഓൺലൈൻ ആയും ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഡീലർഷിപ്പുകളിലും അപ്രീലിയ SXR 125 ബുക്ക് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios