പിയാജിയോയുടെ അപ്രീലിയ SXR160 വിപണിയിലെത്തുന്നത് രണ്ട് നിറങ്ങളിൽ. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സ്പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രീലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്‌കൂട്ടറിനുണ്ട്. ഏതാനും ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന മാക്‌സി-സ്‌കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ആണ് നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രം കാണിക്കുന്നത്. ഡ്യുവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാം. മോഡലിന്റെ മറ്റൊരു സവിശേഷതയാണ് വലിയ വിന്‍ഡ്സ്ക്രീൻ. ബിഎസ് VI ശ്രേണിയിലുള്ള എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ചും കരുത്തും ടോര്‍ക്കും സംബന്ധിച്ച വിവരങ്ങളും നിലവില്‍ ലഭ്യമല്ല. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, വലിയ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍. സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി മുന്‍വശത്ത് വലിയ വിന്‍ഡ് സ്‌ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്. വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്. ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, സ്‌പോര്‍ട്ടി അലോയി വീലുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. അപ്രീലിയ SXR160 സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് എതിരായി വിപണിയില്‍ മത്സരിക്കും.

ത്രീ-വാൽവ് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള 160 സിസി എഞ്ചിനാണ് സ്‍കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 160 ഉയർന്ന പവർ, ടോർക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. SR 160 സ്‌പോർട്ട് സ്‌കൂട്ടറിലേതിന് സമാനമാണിത്.

ആർട്ട് ലെതറിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നീളമേറിയതും കൂടുതൽ എർഗണാമിക് സീറ്റും പിയാജിയോ ഉയർത്തിക്കാട്ടുന്നു. കൂടുതൽ സുഖസൗകര്യങ്ങൾക്കായി, ഉയർത്തിയ സ്റ്റിയറിംഗ് ഹാൻഡിൽബാറും ഫീറ്റർ-ടച്ച് സ്വിച്ചുകളും സൗകര്യപ്രദമായ വശങ്ങളിലേക്ക് ചേർക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒന്നിലധികം സവിശേഷതകൾ ഹോസ്റ്റുചെയ്യുന്ന 210 സെന്റിമീറ്റർ ചതുരശ്ര മൾട്ടിഫങ്ഷണൽ ജിറ്റൽ ക്ലസ്റ്ററും സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. ഉപഭോക്താവിന് മൊബൈൽ കണക്റ്റിവിറ്റി ആക്സസറി തിരഞ്ഞെടുക്കാനാകും. അത് ഉപയോക്താവിന്റെ മൊബൈൽ സ്കൂട്ടറുമായി ബന്ധിപ്പിക്കുകയും അത് കണ്ടെത്തുന്നതിനും സഹായിക്കുമ്പോൾ സുരക്ഷാ അലാറം ഉയർത്തുന്നതിനും ആവശ്യമെങ്കിൽ അത് നിശ്ചലമാക്കുന്നതിനും സഹായിക്കുന്നു.

ഇന്ത്യയുൾപ്പെടെ വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏപ്രിലിയ എസ് എക്സ് ആർ 160 വികസിപ്പിച്ചെടുത്തതെന്ന് കമ്പനി പറയുന്നു.