Asianet News MalayalamAsianet News Malayalam

മോളിവുഡില്‍ ഈ വാഹനം ആദ്യം; സ്വന്തമാക്കിയത് ആസിഫ് അലി!

സെക്കന്‍ഡ് ഹാന്‍ഡായാണ് ഈ വാഹനം ആസിഫ് സ്വന്തമാക്കിയത്. 

Asif Ali Bought Mercedes G55 AMG
Author
Kochi, First Published Oct 27, 2019, 9:39 AM IST

മലയാള സിനിമയിലെ ആദ്യത്തെ ജി-വാഗണ്‍ സ്വന്തമാക്കി യുവതാരം ആസിഫ് അലി. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസിന്റെ എസ്‌യുവി മോഡലായ ജി 55 എഎംജിയാണ് ആസിഫിന്‍റെ ഗാരേജിലെത്തിയത്. സെക്കന്‍ഡ് ഹാന്‍ഡായാണ് ഈ വാഹനം ആസിഫ് സ്വന്തമാക്കിയത്. 

1979ലാണ് ആദ്യ ജി വാഗണിനെ മെഴ്‌സിഡിസ് ബെൻസ് പുറത്തിറക്കുന്നത്. ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ജി 55 എഎംജിയെ 2002-ലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 2005-ല്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി വീണ്ടും ഇറക്കിയ ഈ പതിപ്പിനെ  2012 വരെയാണ് നിര്‍മിച്ചിരുന്നത്. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 507 പിഎസ് പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  

Asif Ali Bought Mercedes G55 AMG

ഇന്ത്യയില്‍ തന്നെ വളരെ വിരളമാണ് ജി-വാഗണ്‍ ഉടമകള്‍. കേരളത്തില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ ജി 63 എഎംജി മോഡലുകള്‍ രജിസ്റ്റര്‍ ചെയ്‍തിരുന്നു. ഗുരുഗ്രാമിലെ പ്രീമിയം യൂസ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് 2014-ല്‍ രജിസ്റ്റര്‍ ചെയ്‍ത ജി 55 എഎംജി  ആസിഫ് അലി വാങ്ങിയത്. 

Follow Us:
Download App:
  • android
  • ios