Asianet News MalayalamAsianet News Malayalam

വില 4.59 കോടി, ആസ്റ്റൺ മാർട്ടിൻ DB12 ഇന്ത്യയിൽ

ആസ്റ്റൺ മാർട്ടിൻ DB12 ന് 4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670bhp കരുത്തും 800Nm ടോർക്കും ഉത്പാദിപ്പിക്കും. 

Aston Martin DB12 launched in India prn
Author
First Published Sep 30, 2023, 3:41 PM IST

ബ്രിട്ടീഷ് അൾട്രാ ലക്ഷ്വറി സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ ലോകത്തിലെ ആദ്യത്തെ സൂപ്പർ ടൂറർ ആസ്റ്റൺ മാർട്ടിൻ DB12 ഇന്ത്യൻ വിപണിയിൽ 4.59 കോടി രൂപ വിലയിൽ അവതരിപ്പിച്ചു. DB11 ന്റെ പിൻഗാമിയാണ് പുതിയ മോഡൽ എത്തുന്നത്. ഇതില്‍ കൂടുതൽ ശക്തമായ 4.0-ലിറ്റർ V8 എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു.

ആസ്റ്റൺ മാർട്ടിൻ DB12 ന് 4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670bhp കരുത്തും 800Nm ടോർക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് പിൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. 325 കിലോമീറ്റർ ആണ് പരമാവധി വേഗത. വെറും 3.5 സെക്കൻഡിനുള്ളിൽ ബൈക്ക് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോഡൽ ജിടി, സ്‍പോര്‍ട്, സ്‍പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്‍ദാനം ചെയ്യുന്നു.

പുതിയ ആസ്റ്റൺ മാർട്ടിൻ DB12-ന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് DB11-ന് സമാനമാണ്. എന്നിരുന്നാലും, ഇത് കുറച്ച് ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നത്. ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രിൽ, ത്രീ-പീസ് ഡിആർഎൽ സജ്ജീകരണത്തോടുകൂടിയ റീസ്റ്റൈൽ ചെയ്‍ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവ ഫീച്ചർ ചെയ്യുന്നു. പുതിയ 21 ഇഞ്ച് അലോയ് വീലുകളിൽ DB12 റൈഡ് ചെയ്യുന്നു, പിൻ പ്രൊഫൈൽ സാധാരണ മോഡലിന് സമാനമാണ്. ആസ്റ്റൺ മാർട്ടിൻ അധിക പ്രീമിയത്തിനായി നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

വാഹനത്തിന്‍റെ ക്യാബിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ കോണുകളിലും ലെതർ ട്രീറ്റ്‌മെന്റോടുകൂടിയ ഡ്യുവൽ-ടോൺ ഇന്റീരിയർ സ്കീമിലാണ് ഇത് വരുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് സെന്റർ കൺസോളിൽ ആധിപത്യം പുലർത്തുന്നത്. ധാരാളം കാർബൺ ഫൈബർ മെറ്റീരിയലുകള്‍ക്കൊപ്പം നിരവധി ഹാപ്‌റ്റിക് ബട്ടണുകളും സെന്റർ കൺസോളിൽ ഉണ്ട്.

Follow Us:
Download App:
  • android
  • ios