Asianet News MalayalamAsianet News Malayalam

ബോണ്ടിന്‍റെ വണ്ടിയെ വീണ്ടുമുണ്ടാക്കി കമ്പനി, അരനൂറ്റാണ്ടിനു ശേഷം!

കറങ്ങുന്ന നമ്പർ പ്ലേറ്റ്​, പിന്നിലുള്ളവരെ വഴിതെറ്റിക്കാനുള്ള സ്​മോക്ക്​, പിന്നിൽ ഉയർന്നുവരുന്ന ബുള്ളറ്റ്​ പ്രൂഫ്​ സ്​ക്രീൻ, മുന്നിൽ വെടിവയ്​ക്കാനുള്ള തോക്കുകൾ തുടങ്ങിയവ വാഹനത്തിലുണ്ടായിരുന്നു.

Aston Martin DB5 Goldfinger Relaunch
Author
uk, First Published Jul 17, 2020, 4:13 PM IST

ജയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയമായ വാഹനമാണ് ആസ്​റ്റൻ മാർട്ടിൻ ഡി ബി ഫൈവ്​. 55 വർഷങ്ങൾക്കുശേഷം ഡി.ബി ഫൈവിനെ പുനർനിർമിച്ചിരിക്കുകയാണ്​ കമ്പനി. ആസ്​റ്റൻ മാർട്ടി​​ന്‍റെ യു കെയിലെ ബക്കിങ്ങ്​ഹാംഷെയറിലുള്ള ന്യൂപോർട്ട്​ ബേസിലാണ്​ പുതിയ കാർ നിർമിക്കുക. പഴയ സിൽവർ ബിർച്ച്​ നിറമാണ് വാഹനത്തിന്​ നൽകുക. 

ബോണ്ട് സിനിമകളുടെ നിർമാതാക്കളായ EON പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ആസ്റ്റൺ മാർട്ടിൻ ഡിബി5 ഗോൾഡ്ഫിംഗർ കണ്ടിന്യുവഷൻ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. ആകെ 25 ഡി.ബി ഫൈവ്​ മാത്രമെ ആസ്​റ്റൺ നിർമിക്കുന്നുള്ളു. അതെല്ലാം വിറ്റുപോവുകയും ചെയ്​തു. 25 കാറുകൾക്കായി തെരഞ്ഞെടുക്ക​പ്പെട്ട സമ്പന്നർ മുടക്കുന്നത്​ 32 കോടിരൂപയാണ്​. 

ലോകത്തിലെ ഏറ്റവും സുന്ദരൻ കാറുകളിലൊന്ന്​ എന്ന വിശേഷപ്പിക്കപ്പെടുന്ന വാഹനമാണ്​ ആസ്​റ്റൻ മാർട്ടിൻ ഡി.ബി ഫൈവ്​. 1963 മുതൽ 65 വരെയാണ്​ വാഹനം നിർമിക്കപ്പെട്ടത്​. ആകെ 900 യൂനിറ്റ്​ വാഹനങ്ങളാണ്​ നിരത്തിലെത്തിയത്​. 1964ൽ ഇറങ്ങിയ ബോണ്ട്​ സിനിമയായ ഗോൾഡ്​ഫിങ്ങറിൽ എത്തിയതോടെയാണ്​​ ഡി ബി ഫൈവ്​ ലോക ശ്രദ്ധയിലേക്ക് ഉയരുന്നത്. 

ബോണ്ടിനു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങളായതിനാൽ ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു ഡി.ബി ഫൈവ്​​ ഗോൾഡ്​ഫിങ്ങര്‍ എഡിഷന്​. കറങ്ങുന്ന നമ്പർ പ്ലേറ്റ്​, പിന്നിലുള്ളവരെ വഴിതെറ്റിക്കാനുള്ള സ്​മോക്ക്​, പിന്നിൽ ഉയർന്നുവരുന്ന ബുള്ളറ്റ്​ പ്രൂഫ്​ സ്​ക്രീൻ, മുന്നിൽ വെടിവയ്​ക്കാനുള്ള തോക്കുകൾ തുടങ്ങിയവ വാഹനത്തിലുണ്ടായിരുന്നു.
 

Follow Us:
Download App:
  • android
  • ios