Asianet News MalayalamAsianet News Malayalam

പെട്രോള്‍ വേണ്ടാത്ത ഈ സ്‍കൂട്ടറിനെ ജനങ്ങള്‍ക്കും വേണ്ട, നിര്‍മ്മാണം നിര്‍ത്തി കമ്പനി

ആവശ്യക്കാരില്ലാത്തതിനാല്‍ ഈ സ്‍കൂട്ടറിന്‍റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചു

Ather 340 Electric Scooter Discontinued
Author
Bengaluru, First Published Sep 20, 2019, 4:23 PM IST

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ കുറയുന്നതാണ് പ്രധാന കാരണം. 2018 ജൂണിലാണ് ആതര്‍ 340 വിപണിയിലെത്തുന്നത്. 

ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വിപിണിയിലെത്തിക്കുന്നത്. ഇതില്‍ പ്രീമിയം മോഡലായ ആതര്‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കമ്പനി പറയുന്നത്. 

നിലവില്‍ ആതര്‍ 340 ബുക്ക് ചെയ്‍തവര്‍ക്കും ആ മോഡല്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആതര്‍ 450 പകരമായി നല്‍കാനാണ് കമ്പനിയുടെ നീക്കം. ബെംഗളൂരുവിലും ചെന്നൈയിലുമാണ് നിലവില്‍ ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയിലുള്ളത്. ആതര്‍ 450 സ്‌കൂട്ടറിന് ചെന്നൈയില്‍ 1.22 ലക്ഷം രൂപയും ബെംഗളൂരുവില്‍ 1.14 ലക്ഷം രൂപയുമാണ് വില.
 

Follow Us:
Download App:
  • android
  • ios