Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ പുതിയ സ്‌കൂട്ടറിന് പേറ്റന്‍റ് നേടി ഈ കമ്പനി

ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് പേറ്റന്റ് നേടി

Ather Energy patents new electric scooter design
Author
Mumbai, First Published May 23, 2021, 9:21 AM IST

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് പേറ്റന്റ് നേടിയതായി റിപ്പോര്‍ട്ട്. നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് പുതിയ മോഡല്‍. 125 സിസി മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ അളവുകള്‍ ഉണ്ടായിരിക്കും. ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, വീതിയേറിയ സിംഗിള്‍ പീസ് സീറ്റ് എന്നീ ഡിസൈനിലാണ് പുതിയ മോഡല്‍ എത്തുക എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ 450എക്‌സ് സ്‌കൂട്ടറിന് മുകളിലായിരിക്കും പുതിയ മോഡലിന് സ്ഥാനമെന്നും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ സാമ്പ്രദായികവും അതേസമയം സ്‌പോര്‍ട്ടി രൂപകല്‍പ്പനയാണ് കമ്പനി നൽകിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിച്ചേക്കും. 

ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഒടിആര്‍ അപ്‌ഡേറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, നാവിഗേഷന്‍, ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് തുടങ്ങിയവ നല്‍കും. കൂടുതല്‍ നൂതന ഫീച്ചറുകള്‍, ഹൈ പെര്‍ഫോമന്‍സ് ബാറ്ററി പാക്ക്, ഉയര്‍ന്ന റൈഡിംഗ് റേഞ്ച്, വിവിധ റൈഡിംഗ് മോഡുകള്‍, അതിവേഗ ചാര്‍ജിംഗ് എന്നിവയെല്ലാം പ്രതീക്ഷിക്കാം. കറുത്ത അലോയ് വീലുകള്‍, വശങ്ങളില്‍ ചെത്തിയുണ്ടാക്കിയതുപോലെ ബോഡിവര്‍ക്ക്, മുന്നില്‍ നീളം കുറഞ്ഞ ഫെന്‍ഡര്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ മറ്റ് സവിശേഷതകളായിരിക്കും.

പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് കഴിയും. പുതിയ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചുവരികയാണ് ഏഥര്‍ എനര്‍ജി. നൂതന കണക്റ്റിവിറ്റി ഫീച്ചറുകളോടെ വിപണിയിലെത്തിയ ഏഥര്‍ 450എക്‌സ് വിപണിയിലെ 125 സിസി സ്‌കൂട്ടറുകളേക്കാള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഈയിടെ ബ്ലൂടൂത്ത് അധിഷ്ഠിത മ്യൂസിക്, കോള്‍ ഫീച്ചറുകള്‍ നല്‍കിയിരുന്നു.

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി നേരത്തെ അവസാനിപ്പിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios