Asianet News MalayalamAsianet News Malayalam

എല്ലാ ബി എസ് ഫോർ മോഡലുകളും വിറ്റഴിച്ചെന്ന് ഔഡി ഇന്ത്യ

സ്റ്റോക്കിലുണ്ടായിരുന്ന മുഴുവന്‍ ബി എസ് 4 നിലവാരത്തിലുള്ള വാഹനങ്ങളും വിറ്റഴിച്ചതായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ  ഔഡി ഇന്ത്യ

Audi Completed  BS4 Vehicles Sales In India
Author
Mumbai, First Published Apr 13, 2020, 2:09 PM IST

സ്റ്റോക്കിലുണ്ടായിരുന്ന ബി എസ് 4 നിലവാരത്തിലുള്ള എല്ലാ വാഹനങ്ങളും വിറ്റഴിച്ചതായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ  ഔഡി ഇന്ത്യ. തങ്ങളുടെ പ്രൊഡക്ട് റേഞ്ചിലെ വാഹനങ്ങളെല്ലാം ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തുന്നതിനോടൊപ്പം മുഖംമിനുക്കിയ മോഡലുകളും എത്തിക്കാനാണ് ഔഡിയുടെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി എ3, എ 3 കാബ്രിയോലെ, എ 5, എ 5 കാബ്രിയോലെ, എസ് 5, ആർ എസ് 5, ക്യു 3 എന്നിവയുടെ ഉത്പാദനം താൽക്കാലികമായി കമ്പനി നിർത്തിവെച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ ഇതിനു ശേഷം പടിപടിയായി മാത്രമായിരിക്കും ഈ മോഡലുകളുടെ ഉൽപ്പാദനവും വിപണിയിലേക്കുള്ള വരവും ഉണ്ടാവുക. കൊറോണ വൈറസ് മൂലം ഔഡി നേരത്തെ തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വാറണ്ടിയും സർവീസും നീട്ടി  നൽകിയിരുന്നു. കൊറോണ വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി തങ്ങളുടെ ലോഗോയിൽ കമ്പനി മാറ്റങ്ങളും വരുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios