Asianet News MalayalamAsianet News Malayalam

ഔഡി ഇ-ട്രോണ്‍ 2021ല്‍ ഇന്ത്യയില്‍ എത്തും

ഫോക്സ്വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല...
 

Audi e-tron SUV India Launch In 2021
Author
Delhi, First Published Oct 28, 2020, 3:19 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ്  ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ഈ വാഹനം 2021ല്‍ ഇന്ത്യയില്‍ എത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2018 ഓഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി അരങ്ങിലെത്തിയത്.  

ആഗോളതലത്തില്‍ ഇ-ട്രോണിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇ-ട്രോണിന്റെ 17,600 യൂണിറ്റുകള്‍ 2020-ന്റെ ആദ്യ പകുതിയില്‍ വിറ്റഴിക്കാന്‍ ഔഡിക്ക് കഴിഞ്ഞു.  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇ ട്രോണ്‍ വില്‍പനയില്‍ 87% വളര്‍ച്ചയുണ്ടെന്നും വൈദ്യുത എസ്‌യുവി വിഭാഗത്തില്‍ ആഗോളതലത്തില്‍ തന്നെ ഇ ട്രോണ്‍ മുന്നിലാണെന്നും കമ്പനി വ്യക്തമാക്കുന്നു.

വില്‍പന പരിഗണിച്ചാല്‍ നോര്‍വേയാണ് 'ഇ ട്രോണി'ന്റെ പ്രധാന വിപണി. രാജ്യത്തെ ഔഡി കാര്‍ വില്‍പനയില്‍ 92 ശതമാനവും ഇ ട്രോണ്‍ ആണ്. ഐസ്ലന്‍ഡില്‍ വില്‍ക്കുന്ന ഔഡികളില്‍ 93% ആണ് ഇ ട്രോണിന്റെ വിഹിതം. സ്വീഡനില്‍ വില്‍ക്കുന്ന ഔഡികളില്‍ 12 ശതമാനവും ഇസ്രയേലിലെ ഔഡി വില്‍പനയില്‍ 14 ശതമാനവും ഇ ട്രോണിന്റെ സംഭാവനയാണ്. അടുത്ത വര്‍ഷം ഇ ട്രോണ്‍ വൈദ്യുത വാഹന ശ്രേണിയില്‍ ക്യു ഫോര്‍ ഇ ട്രോണ്‍, ഇ ട്രോണ്‍ ജി ടി എന്നിവ അവതരിപ്പിക്കാനാണ് ഔഡിയുടെ പദ്ധതി.

ഇ ട്രോണ്‍ സ്‌പോര്‍ട് ബാക്ക്, ഇ ട്രോണ്‍ എസ്, ഇ ട്രോണ്‍ സ്‌പോര്‍ട് ബാക്ക് എസ് എന്നിങ്ങനെയാണ് ഇ ട്രോണ്‍ ശ്രേണി. മുന്തിയ വകഭേദമായ ഇ ട്രോണ്‍ 55 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 436 കിലോമീറ്റര്‍ ഓടും. 446 കിലോമീറ്ററാണ് സ്‌പോര്‍ട്ബാക്കിന്റെ റേഞ്ച്.. ആക്‌സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്‌സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.

6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി.  ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ക്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഫോക്സ്വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ ദൃശ്യമാക്കും.  അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

പനോരമിക് ഗ്ലാസ് സണ്‍റൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്‌മെന്റ്, 360 ഡിഗ്രി ക്യാമറ, പ്രീമിയം ഗ്രേഡ് വാല്‍ക്കോണ ഹൈഡ്, ഒരു കംഫര്‍ട്ട് റിമോട്ട് പ്രീ കണ്ടന്‍സിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈന്‍ റെക്കഗിനിഷന്‍ എന്നിവ ഇ-ട്രോണില്‍ ലഭ്യമാണ്. സ്ലോപ്പിംഗ് റൂഫ്-ലൈന്‍, 20.5 ഇഞ്ച് സ്പോക്ക് അലോയ് വീല്‍, എയര്‍ കൂളിംഗിനായി ഫ്‌ലാപ്പുകളുള്ള ഷാര്‍പ്പ് ഒക്ടാകണ്‍ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍, ഔഡിയുടെ മാട്രിക്‌സ് സാങ്കേതികവിദ്യയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ബൂട്ടിലുടനീളം ഒരു എല്‍ഇഡി ബാര്‍ എന്നിവ മറ്റു സവിശേഷതകളാണ്.

Follow Us:
Download App:
  • android
  • ios