Asianet News MalayalamAsianet News Malayalam

ഒന്നല്ല, രണ്ടല്ല.. ഇന്ത്യയില്‍ എണ്ണ വേണ്ടാ വണ്ടികളുടെ പെരുമഴയുമായി ഈ കമ്പനി!

ഡീലർഷിപ്പ് മുഖാന്തരമോ കമ്പനി വെബ്‌സൈറ്റിലൂടെയോ വാഹനങ്ങള്‍ ബുക്കു ചെയ്യാം

Audi India launches three electric SUVs
Author
Mumbai, First Published Jul 24, 2021, 8:25 PM IST

ജർമ്മന്‍ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യ മൂന്ന് ഇലക്‌ട്രിക് എസ്‍യുവി മോഡലുകൾ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കി. ഔഡി ഇട്രോൺ 50, ഔഡി ഇട്രോൺ 55, ഔഡി ഇട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവയാണ് ഈ പുതിയ മോഡലുകൾ എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാക്രമം 99.99 ലക്ഷം, 1.16 കോടി, 1.18 കോടി എന്നിങ്ങനെയാണ് ഈ മോഡലുകളുടെ എക്സ്‌ ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നിലും പിന്നിലുമുള്ള ഇരട്ട ഇലക്‌ട്രിക് മോട്ടോറുകളാണ് ഈ വാഹനങ്ങളുടെ ഹൃദയം. ഔഡി ഇട്രോൺ 55, ഔഡി ഇട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവയ്ക്ക് 300 കിലോവാട്ട് പവറും 664 എൻ എം ടോർക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.  95 കിലോവാട്ട് അവർ ലിഥിയം ബാറ്ററിയുള്ള ഈ മോഡലുകൾക്ക് ഒറ്റത്തവണ ചാർജിങ്ങിൽ 359-484 കിലോമീറ്റർ സഞ്ചരിക്കാം. 71 കിലോവാട്ട് ബാറ്ററി ശേഷിയുള്ള ഇട്രോൺ 50 ഒറ്റ ചാർജിൽ 264-379 കിലോ മീറ്റർ ഓടും. 310 എച്ച്.പി. പവറും 540 എൻ.എം. ടോർക്കും നൽകും.

ഡീലർഷിപ്പ് മുഖാന്തരമോ ഔഡി വെബ്‌സൈറ്റിലൂടെയോ വാഹനങ്ങള്‍ ബുക്കു ചെയ്യാം. ബാറ്ററിക്ക് 1.60 ലക്ഷം കിലോമീറ്റർ/ 8 വർഷം വാറന്റി ലഭിക്കും. ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ്, പ്രോഗ്രസീവ് സ്റ്റീയറിങ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങി ഒട്ടേറെ ആഡംബര സൗകര്യങ്ങൾ മൂന്നു മോഡലുകള്‍ക്കും ലഭിക്കുമെന്ന് ഔഡി ഇന്ത്യ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios