Asianet News MalayalamAsianet News Malayalam

ഈ കാറിന്‍റെ വില 34 ലക്ഷം രൂപ വെട്ടിക്കുറച്ച് കമ്പനി, കാരണം!

ചില ഫീച്ചറുകൾ സെലിബ്രേഷൻ എഡിഷനിൽ ഒഴിവാക്കിയതാണ് വില കുറയാൻ കാരണം. 

Audi Q8 Celebration Edition SUV launched
Author
Mumbai, First Published Oct 11, 2020, 4:39 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8 -നെ  ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉത്സവ സീസണിൽ ക്യൂ8-ന്റെ സെലിബ്രേഷൻ എഡിഷനും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. 

ക്യൂ8 സെലിബ്രേഷൻ എഡിഷന് 98.98 ലക്ഷം രൂപയാണ് വില. എന്നാൽ, ക്യൂ8-ന്റെ വില 1.33 കോടി രൂപയാണ്. 34 ലക്ഷം രൂപ കുറവാണ് ക്യൂ8 സെലിബ്രേഷന്. സ്റ്റാൻഡേർഡ് ക്യൂ8 മോഡലിലെ ചില ഫീച്ചറുകൾ സെലിബ്രേഷൻ എഡിഷനിൽ ഒഴിവാക്കിയതാണ് വില കുറയാൻ കാരണം. 

ബാംഗ് & ഒലുഫ്‌സെൻ ഓഡിയോ യൂണിറ്റിന് പകരം സ്റ്റാൻഡേർഡ് ഓഡി സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് സസ്പെൻഷന് പകരം ഡാംപർ കോൺട്രോളുള്ള സ്റ്റാൻഡേർഡ് സസ്പെൻഷൻ, ഓഡി ഫോൺ ബോക്‌സിന് പകരം ഓഡി ഫോൺ ബോക്‌സ് ലൈറ്റ് വയർലെസ് ചാർജിംഗ് സംവിധാനം എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

3.0 ലിറ്റർ, ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ക്യൂ8 സെലിബ്രേഷൻ എഡിഷൻന്റെയും ഹൃദയം. 335 ബിഎച്പി പവറും 500 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. 8-സ്പീഡ് ടിപ്പ്ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. 7 ഡ്രൈവിംഗ് മോഡുകൾ, 48V മൈൽഡ് ഹൈബ്രിഡ് ടെക്നോളജി, ക്വാട്ട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവയും ക്യൂ8-ൽ ഉണ്ട്. 5.9 സെക്കൻഡ് മാത്രം മതി ക്യൂ8ന് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ. വാഹനത്തിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 250 കിലോ മീറ്ററാണ്.

ഡ്യുവൽ ടച്ച്‌സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, എംഎംഐ നാവിഗേഷൻ, എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓഡി വെർച്വൽ കോക്ക്പിറ്റ്, ഓഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്, ഓഡി പ്രീ-സെൻസ്, എട്ട് എയർബാഗുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓഡി പാർക്ക് അസിസ്റ്റ് എന്നിവ ക്യൂ8 സെലിബ്രേഷൻ എഡിഷനിലുമുണ്ട്. റിപ്പോർട്ട് പ്രകാരം സെലിബ്രേഷൻ പതിപ്പിലെ ഓപ്പറേറ്റിംഗ് ബട്ടണുകൾ അലുമിനിയത്തിനുപകരം മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഫിനിഷ്.

ഔഡിയുടെ ഫ്ലാഗ് ഷിപ്പ് എസ്‌യുവിയാണ് ക്യു8. ഔഡി നിരയില്‍ Q7 -ന് മുകളിലാണ് Q8 -ന് സ്ഥാനം. 

Follow Us:
Download App:
  • android
  • ios